SignIn
Kerala Kaumudi Online
Monday, 11 May 2026 1.09 PM IST

ബസ് സർവീസ് നിറുത്തലാക്കി കടയ്ക്കാവൂരിൽ യാത്രാദുരിതം

Increase Font Size Decrease Font Size Print Page

കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ യാത്രാക്ളേശം രൂക്ഷമാകുന്നു.കൊവിഡിനെ തുടർന്ന് നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കാത്തതാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്.മറ്റു പല റൂട്ടുകളിലും സർവീസുകൾ പുനഃരാരംഭിച്ചിരുന്നു.തിരുവനന്തപുരം,ആറ്റിങ്ങൽ,കടയ്ക്കാവൂർ,കായിക്കര വഴി വർക്കലയ്ക്കും തിരുവനന്തപുരം,ആറ്റിങ്ങൽ, മേൽകടയ്ക്കാവൂർ,കടയ്ക്കാവൂർ വഴി ചിറയിൻകീഴിലേക്കും തിരുവനന്തപുരം,ചിറയിൻകീഴ്,കടയ്ക്കാവൂർ വഴി അഞ്ചുതെങ്ങിലേക്കും മൂന്ന് ഓർഡിനറി ബസുകളാണുണ്ടായിരുന്നത്.വർക്കല,അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,ആറ്റിങ്ങൽ വഴി തിരുവനന്തപുരത്തേക്ക് ഒരു ഫാസ്റ്റ് പാസഞ്ചറുണ്ടായിരുന്നു.കാപ്പിൽ,​വർക്കല,​കടയ്ക്കാവൂർ,​ആറ്റിങ്ങൽ വഴി തിരുവനന്തപുരത്തേക്ക് രണ്ട് ഓർഡിനറി സർവീസുകളും വർക്കല ക്ഷേത്രം,​നെടുങ്ങണ്ട,ആറ്റിങ്ങൽ വഴി വിഴിഞ്ഞത്തേക്ക് ഒരു ഫാസ്റ്റ് പാസഞ്ചറും വർക്കല ആലംകോട് വഴി കൊല്ലത്തേക്ക് ഒരു ഓർഡിനറി സർവീസും,കടയ്ക്കാവൂർ-കൊല്ലം എൻ.എച്ച് വഴി,കടയ്ക്കാവൂർ-പാലോട് സ്റ്റേ ബസ്,കടയ്ക്കാവൂർ-പാങ്ങോട് റൂട്ട്, കടയ്ക്കാവൂർ-മടത്തറ റൂട്ട്, കടയ്ക്കാവൂർ-ആനത്തലവട്ടം വഴി തിരുവനന്തപുരം എന്നീ റൂട്ടുകളിലെല്ലാം കൊവിഡിന് മുമ്പ് സർവീസുണ്ടായിരുന്നു.നേരത്തെയുണ്ടായിരുന്ന ബസുകളിൽ മിക്കതും നല്ല വരുമാനമുള്ളതായിരുന്നു.

 സ‌ർവീസുകൾ കൂട്ടണം

കടയ്ക്കാവൂർ,അഞ്ചുതെങ്ങ്,കായിക്കര,നെടുങ്ങണ്ട,വിളബ്ഭാഗം,നിലയ്ക്കാമുക്ക്,മണനാക്ക് എന്നിവിടങ്ങളിലെ യാത്രക്കാർ തിരുവനന്തപുരം,കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെത്താൻ കഷ്ടപ്പെടുകയാണ്.ഇപ്പോൾ തിരുവനന്തപുരം തീരദേശം വഴി അഞ്ചുതെങ്ങിലേക്ക് കെ.എസ്.ആർ.ടി.സി ഒരു സർവീസ് നടത്തുന്നുണ്ട്.ഈ ബസ് അഞ്ചുതെങ്ങിൽ വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് തിരികെ പോകുന്നത്.കായിക്കര വരെ ഇതിന്റെ സർവീസ് നീട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

 സർവീസുകൾ പുനരാരംഭിക്കണം

ദേശവത്ക്കരണത്തോടനുബന്ധിച്ച് കടയ്ക്കാവൂരിൽ നിന്ന് നെടുമങ്ങാട്ടേക്ക് 6ബസ് റൂട്ടുകൾക്ക് പകരം ട്രാൻസ്പോർട്ടിന്റെ ഭാഗത്തുനിന്ന് ഒറ്റ സർവീസ് പോലും നാളിതുവരെ ആരംഭിച്ചിട്ടില്ല.അടിയന്തരമായി നേരത്തെയുണ്ടായിരുന്ന സർവീസുകൾ പുനരാരംഭിക്കാൻ അധികൃതർ തയ്യാറാകണമെന്നും നാട്ടുകാർ പറയുന്നു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL