SignIn
Kerala Kaumudi Online
Monday, 11 May 2026 11.48 AM IST

ബ്രഹ്മകലശ മഹോത്സവം: ഫണ്ട് ഉദ്ഘാടനം ചെയ്തു

Increase Font Size Decrease Font Size Print Page
fund
ബ്രഹ്മകലശ മഹോത്സവത്തിന്റെ ധനസമാഹരണത്തിനായുള്ള ഫണ്ട് ഉദ്ഘാടനം പ്രമുഖ സിനിമാ താരം ഊർമ്മിള ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു.

നീലേശ്വരം: പുതുക്കൈ സദാശിവക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന്റെ ധനസമാഹരണത്തിനായുള്ള ഫണ്ട് ഉദ്ഘാടനം പ്രമുഖ സിനിമാ താരം ഊർമ്മിള ഉണ്ണി ഉദ്ഘാടനം ചെയ്തു. മൂകാംബിക ക്ഷേത്രം ട്രസ്റ്റി പി.വി. അഭിലാഷ് ഫണ്ട് ഏറ്റുവാങ്ങി. മഹോത്സവ കമ്മിറ്റി ചെയർമാൻ എ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മഹോത്സവക്കമ്മിറ്റി ജനറൽ കൺവീനർ കെ. കുഞ്ഞികൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ കെ.വി സുരേന്ദ്രൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ കുമാരൻ ഐവാതുക്കൽ, ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ സി.വി ദാമോദരൻ, മഹോത്സവ കമ്മിറ്റി ഭാരവാഹികളായ പി. മുരളീധരൻ, ചന്ദ്രശേഖരൻ, മധുസൂദനൻ, ജയേഷ് കിഴക്കേ പുരയിൽ, മാതൃസമിതി പ്രസിഡന്റ് ശാന്ത, എം. സുമതി,പി.വി. അജിത, സജിത, കെ. സുജിത്ത് എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KASARGOD, FUNDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL