SignIn
Kerala Kaumudi Online
Monday, 11 May 2026 1.09 PM IST

ഡാവിഞ്ചി സുരേഷിന് ആദരം

Increase Font Size Decrease Font Size Print Page
adharichu

കൊടുങ്ങല്ലൂർ: കേരള കാർട്ടൂൺ അക്കാഡമി അംഗം ഡാവിഞ്ചി സുരേഷിനെ എറണാകുളത്ത് നടന്ന വാർഷിക പൊതുയോഗം ആദരിച്ചു. സത്യദീപം മാനേജിംഗ് ഡയറക്ടർ ഫാദർ ജസ്റ്റിൻ കൈപടമ്പാടൻ പൊന്നാട അണിയിച്ചു. കേരള കാർട്ടൂൺ അക്കാഡമി ചെയർമാൻ സുധീർനാഥ് ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി എ.സതീഷ്, ട്രഷറർ ബി. സജീവ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. നൂറു വ്യത്യസ്ത മാദ്ധ്യമങ്ങളിൽ ചിത്ര കലാരംഗത്ത് വേറിട്ട പ്രകടനം കാഴ്ചവച്ചതിനാണ് ആദരം. കഴിഞ്ഞ പത്തു വർഷത്തിനിടെ നിരവധി സാമൂഹിക വിഷയങ്ങളിൽ തന്റെതായ പ്രതികരണങ്ങൾ ചിത്ര-ശില്പങ്ങളിലൂടെ ജനങ്ങൾക്ക് മുൻപിലെത്തിച്ച കലാകാരനാണ് ഡാവിഞ്ചി സുരേഷ്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL