
കൊടുങ്ങല്ലൂർ : സർഗ്ഗവനിതാ വായനശാല ബാലവേദി' വായനാകളരി കളിവീട് ' അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന തിയേറ്റർ ക്യാമ്പ് സിനിമാ സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണപുരം കളിവീട് സംഘാടകസമിതി ചെയർമാനും ശ്രീനാരായണപുരം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ. രഘുനാഥ് അദ്ധ്യക്ഷനായി.ടി.കെ. രമേഷ് ബാബു , മിനി ഷാജി, എം.എസ്. മോഹൻദാസ് , എം. രാഗിണി, സിന്ധു രാജേഷ് എന്നിവർ സംസാരിച്ചു. നാടക സിനിമ പ്രവർത്തകൻ സലീഷ് പത്മിനിയാണ് ക്യാമ്പ് ഡയറക്ടർ. 60 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
