SignIn
Kerala Kaumudi Online
Monday, 11 May 2026 11.47 AM IST

സ്കൂൾ വിപണിയിൽ പ്രവേശനോത്സവം!

Increase Font Size Decrease Font Size Print Page

കുട്ടികളുമായി രക്ഷിതാക്കൾ വിപണിയിലേക്ക്

കൊല്ലം: പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, ബാഗുകളും കുടകളും പഠനോപകരണങ്ങളുമായി സ്‌കൂൾ വിപണി സജീവം.

കാർട്ടൂൺ, ചിത്രകഥ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ബാഗുകൾ, കുടകൾ എന്നിവയാണ് വിപണിയിലെ താരം. 300 മുതലാണ് ബാഗുകളുടെ വില. പ്രിന്റഡ് ബാഗുകൾക്ക് വില 700 മുതലാണ്. സ്‌പൈഡർമാൻ, ഡോറ, ബാർബി, ക്യാപ്ടൻ അമേരിക്ക, ഹൽക്, ബാറ്റ്മാൻ, സൂപ്പർമാൻ, അവഞ്ചേഴ്‌സ്, ഛോട്ടാ ഭീം തുടങ്ങി കുട്ടികളുടെ പ്രിയപ്പെട്ട ഹീറോസ് പല നിറത്തിലും വലിപ്പത്തിലും ബാഗുകളിലും കുടകളിലുമുണ്ട്. കാൽക്കുലേറ്ററുള്ള പെൻസിൽ ബോക്‌സുകൾക്കും ആവശ്യക്കാരേറെ. 60 രൂപ മുതലുള്ള പെൻസിൽ ബോക്‌സുകളും ലഭ്യമാണ്. നെയിംസ്ലിപ്പുകളിലും കാർട്ടൂൺ കഥാപാത്രങ്ങളാണ് കൂടുതലും. കായികതാരങ്ങളും ചലച്ചിത്ര താരങ്ങളുമുള്ളവയുമുമണ്ട്.

കുട്ടികൾക്കായുള്ള മഴക്കോട്ടുകൾക്കും ആവശ്യക്കാരേറെ. കുട്ടികളെ ആകർഷിക്കുന്ന ഇരട്ട വർണത്തിലും വ്യത്യസ്ത രൂപങ്ങളിലുമുള്ള പ്ലാസ്റ്റിക്, സ്റ്റീൽ, ത്രീപീസ് വാട്ടർബോട്ടിലുകൾ വിപണിയിൽ ലഭ്യമാണ്. 99 രൂപ മുതലുള്ള പ്ലാസ്റ്റിക്, സ്റ്റീൽ വാട്ടർബോട്ടിലുകളുമുണ്ട്. നോട്ട്ബുക്ക് വിപണിയും ഓഫറുകളുമായി സജീവം. പേന മുതൽ ബാഗ് വരെ എല്ലാത്തിനും കഴിഞ്ഞ വർഷത്തേക്കാൾ അല്പം വില വർദ്ധിച്ചിട്ടുണ്ടെങ്കിലും അത് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. സ്‌കൂൾ ബാഗ്, പെൻസിൽ ബോക്‌സ്, വാട്ടർ ബോട്ടിൽ എന്നിവ ഓൺലൈനായി വാങ്ങുന്നവരും കുറവല്ല.


 പൊലീസ്, കൺസ്യൂമർഫെഡ് സ്‌കൂൾ വിപണി


കൊല്ലം ജവഹർ ബാലഭവനിൽ ആരംഭിച്ച കൺസ്യൂമർഫെഡ് സ്റ്റുഡന്റ്സ് മാർക്കറ്റ് 2026 ജില്ലാ വിപണിയിൽ പഠനോപകരണങ്ങൾ പൊതു വിപണിയിയിലേതിനെക്കാൾ 30 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ത്രിവേണി നോട്ട് ബുക്കുകൾ, കുടകൾ, ബാഗുകൾ, ടിഫിൻ ബോക്‌സ്, വാട്ടർ ബോട്ടിലുകൾ, വിവിധ കമ്പനികളുടെ മറ്റ് ഉത്പന്നങ്ങളാണ് തുടങ്ങിയവ സുലഭമാണ്. ജൂൺ 15 വരെ വിപണി പ്രവർത്തിക്കും. ജില്ലയിൽ 26 ത്രിവേണി സ്റ്റോറുകളിലും 25 സഹകരണ സംഘങ്ങളിലും സ്‌കൂൾ മാർക്കറ്റ് സംഘടിപ്പിച്ചുണ്ട്. അവധി ദിനങ്ങളിൽ ഉൾപ്പെടെ പ്രവർത്തിക്കും. എ.ആർ ക്യാമ്പിന് സമീപം പ്രവർത്തനം ആരംഭിച്ച കൊല്ലം ജില്ലാ പൊലീസ് ഡിപ്പാർട്ട്‌മെന്റ് എംപ്ലോയീസ് സഹകരണ സംഘം സ്‌കൂൾ വിപണിയിലും തിരക്കേറുകയാണ്. ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും മാർക്കറ്റുകൾ പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രവർത്തനം. വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കിൽ ബ്രാൻഡഡ് കമ്പനികളുടെ സ്‌കൂൾ, കോളജ് പഠനോപകരണങ്ങൾ ഇവിടെ ലഭ്യമാണ്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL