SignIn
Kerala Kaumudi Online
Monday, 11 May 2026 11.48 AM IST

ചെങ്കോട്, കല്ലാമൂല പാലങ്ങളുടെ റീ ടെൻഡർ പൂർത്തിയായി അംഗീകാരത്തിന് സമർപ്പിച്ചു

Increase Font Size Decrease Font Size Print Page
x
പൊളിച്ച് പണിയാൻ ടെണ്ടർ ചെയ്ത ചെങ്കോട് പാലം


കാ​ളി​കാ​വ്:​ ​മ​ല​യോ​ര​ ​ഹൈ​വേ​യി​ലെ​ ​ചെ​ങ്കോ​ട് ​,ക​ല്ലാ​മൂ​ല​ ​പാ​ല​ങ്ങ​ളു​ടെ​ ​റീ​ ​ടെ​ൻ​ഡ​ർ​ ​പൂ​ർ​ത്തി​യാ​യി.​ ​സ​ർ​ക്കാ​രി​ന്റെ​ ​അം​ഗീ​കാ​ര​ത്തി​നാ​യി​ ​സ​മ​ർ​പ്പി​ച്ച​താ​യി​ ​കെ.​ആ​ർ.​എ​ഫ്.​ബി​ ​അ​റി​യി​ച്ചു.
കി​ഫ്ബി​യി​ൽ​ ​നി​ന്നും​ ​ഫ​ണ്ട് ​അ​നു​വ​ദി​ച്ച് ​പ്ര​വൃ​ത്തി​ ​ന​ട​ക്കു​ന്ന​ ​മ​ല​യോ​ര​ ​ഹൈ​വേ​യു​ടെ​ ​പൂ​ക്കോ​ട്ടും​പാ​ടം​ ​ക​രു​വാ​ര​കു​ണ്ട് ​വ​രെ​യു​ള്ള​ 20​ ​കി​ലോ​മീ​റ്റ​ർ​ ​റോ​ഡ് ​നി​ർ​മ്മാ​ണം​ ​മേ​ഖ​ല​യി​ൽ​ ​പൂ​ർ​ത്തി​യാ​യി​ ​ഒ​രു​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞു​ .
എ​ന്നാ​ൽ​ ​ചെ​ങ്കോ​ട്,​ ​ക​ല്ലാ​മൂ​ല​ ​എ​ന്നീ​ ​ര​ണ്ടു​ ​ചെ​റു​പാ​ല​ങ്ങ​ൾ​ ​പൊ​ളി​ച്ചു​ ​പ​ണി​യാ​നു​ണ്ട്.​ ​ഇ​തി​ന് ​നേ​ര​ത്തെ​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​ ​പൂ​ർ​ത്തി​യാ​യി​രു​ന്നെ​ങ്കി​ലും​ ​നി​ർ​മ്മാ​ണ​ ​പ്ര​വൃ​ത്തി​ ​തു​ട​ങ്ങി​യി​രു​ന്നി​ല്ല.​ ​ടെ​ൻ​ഡ​ർ​ ​തു​ക​ ​കു​റ​വാ​ണെ​ന്ന് ​ക​രാ​റു​കാ​ർ​ ​ബോ​ധി​പ്പി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​റീ​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​യി​ലേ​ക്ക് ​നീ​ങ്ങി​യ​ത്.​ ​ഇ​തോ​ടെ​ 2025​ ​മാ​ർ​ച്ചി​ൽ​ ​നി​ല​വി​ൽ​ ​വ​ന്ന​ ​ക​രാ​ർ​ ​റ​ദ്ദാ​യി.​ര​ണ്ടു​ ​പാ​ല​ങ്ങ​ളു​ടേ​യും​ ​പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​ഭ​ര​ണാ​നു​മ​തി​യും​ ​സാ​ങ്കേ​തി​ക​ ​അ​നു​മ​തി​യും​ ​ല​ഭ്യ​മാ​ക്കി​ 6.​ 54​ ​കോ​ടി​ ​രൂ​പ​യ്ക്കാ​ണ് ​ടെ​ൻ​ഡർ
ചെ​യ്തി​രു​ന്ന​ത്.​ അ​തി​നി​ടെ​ ​റീ​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​ ​പൂ​ർ​ത്തി​യാ​യെ​ങ്കി​ലും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ചൂ​ടി​ലേ​ക്ക് ​മാ​റി.
റീ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​കെ.​ആ​ർ.​എ​ഫ്.​ബി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ര​ണ്ടു​ ​പാ​ല​ങ്ങ​ളും​ ​സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.​ ​ബ്രി​ട്ടീ​ഷ് ​ഭ​ര​ണ​കാ​ല​ത്ത് ​നി​ർ​മ്മി​ച്ച​ ​ര​ണ്ടു​ ​പാ​ല​ങ്ങ​ളും​ ​ജീ​ർ​ണ്ണി​ച്ച​തും​ ​വീ​തി​ ​കു​റ​വാ​യ​തി​നാ​ലു​മാ​ണ് ​പൊ​ളി​ക്കു​ന്ന​ത്.​

പാ​ല​ത്തി​ലൂ​ടെ​ ​ഒ​രു​ ​സ​മ​യം​ ​ഒ​രു​ ​വാ​ഹ​ന​ത്തി​നേ​ ​പോ​കാ​നാ​വൂ.​ ​പാ​ലം​ ​ന​വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ​ ​ഇ​രു​പു​റ​ങ്ങ​ളി​ലും​ ​പ്ര​വേ​ശി​ക്കു​ന്നി​ട​ത്ത് ​വ​ലി​യ​ ​കു​ഴി​ക​ളാ​ണ്.​ ​

ഇ​തു​കാ​ര​ണം​ ​അ​മി​ത​ ​വേ​ഗ​ത​യി​ലെ​ത്തു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഇ​ട​യ്ക്കി​ടെ​ ​അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും​ ​നി​ത്യ​സം​ഭ​വ​മാ​ണ്.​

​വേ​ഗ​ത​യി​ൽ​ ​പാ​ല​ത്തി​ലെ​ത്തു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​കു​ഴി​യി​ൽ​ ​ചാ​ടി​യാ​ണ് ​അ​പ​ക​ട​ങ്ങ​ൾ​ ​അ​ധി​ക​വും​ ​ന​ട​ക്കു​ന്ന​ത്.​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​ ​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യ​തി​നാ​ൽ​ ​നി​ർ​മ്മാ​ണം​ ​ഉ​ട​ൻ​ ​തു​ട​ങ്ങു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​നാ​ട്ടു​കാ​ർ.

അപകടക്കുഴിയും

പാ​ല​ത്തി​ലൂ​ടെ​ ​ഒ​രു​ ​സ​മ​യം​ ​ഒ​രു​ ​വാ​ഹ​ന​ത്തി​നേ​ ​പോ​കാ​നാ​വൂ.​ ​പാ​ലം​ ​ന​വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ​ ​ഇ​രു​പു​റ​ങ്ങ​ളി​ലും​ ​പ്ര​വേ​ശി​ക്കു​ന്നി​ട​ത്ത് ​വ​ലി​യ​ ​കു​ഴി​ക​ളാ​ണ്.​ ​

ഇ​തു​കാ​ര​ണം​ ​അ​മി​ത​ ​വേ​ഗ​ത​യി​ലെ​ത്തു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഇ​ട​യ്ക്കി​ടെ​ ​അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും​ ​നി​ത്യ​സം​ഭ​വ​മാ​ണ്.​

​വേ​ഗ​ത​യി​ൽ​ ​പാ​ല​ത്തി​ലെ​ത്തു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​കു​ഴി​യി​ൽ​ ​ചാ​ടി​യാ​ണ് ​അ​പ​ക​ട​ങ്ങ​ൾ​ ​അ​ധി​ക​വും​ ​ന​ട​ക്കു​ന്ന​ത്.​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​ ​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യ​തി​നാ​ൽ​ ​നി​ർ​മ്മാ​ണം​ ​ഉ​ട​ൻ​ ​തു​ട​ങ്ങു​മെ​ന്ന​ാണ് പ്രതീക്ഷ.
​പ്ര​തീ​ക്ഷ​യി​ലാ​ണ് ​നാ​ട്ടു​കാ​ർ.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL