
വൈപ്പിൻ: കുട്ടികൾക്കായി 16 വരെ നീണ്ടുനിൽക്കുന്ന വായനക്കളരി സിനി ആർട്ടിസ്റ്റ് ശരത് തേനുമൂല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണൻ, എളങ്കുന്നപ്പുഴ പഞ്ചായത്തംഗങ്ങളായ റാഫേൽ ഫെർണാണ്ടസ്, സുശീൽ ആന്റണി കൊറയ, വി.ടി.ദിലീപ്, ലൈബ്രറി സെക്രട്ടറി പി.ആർ.സുരേഷ്, ഹേമലത വിനോദ് എന്നിവർ സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ അദ്ധ്യാപകർ ക്ലാസെടുക്കും. കുട്ടികളുടെ നാട്ടുയാത്രയോട് കൂടി 16ന് എളങ്കുന്നപ്പുഴ ബീച്ചിൽ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
