പെരിന്തൽമണ്ണ: എരവിമംഗലം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. മുണ്ടാരപ്പിള്ളി മഹേശ്വരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ക്ഷേത്രം സേവാ സമിതി അംഗങ്ങളും മാതൃ സമിതി അംഗങ്ങളും ട്രസ്റ്റിമാരും കൂടി യജ്ഞാചാര്യനെ ക്ഷേത്ര സന്നിധിയിൽ സ്വികരിച്ച് യജ്ഞ വേദിയിലേക്ക് ആനയിച്ചു. ക്ഷേത്രം മേൽശാന്തി പാലൊള്ളി കൃഷ്ണൻ നമ്പൂതിരി ദീപം തെളിയിച്ചു. ക്ഷേത്രത്തിലെ ശ്രീ ശരവണ ഊട്ടുപുര ഹാളിലാണ് സപ്താഹ യജ്ഞം നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
