SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.49 AM IST

'കർഷക രജിസ്ട്രി' രജിസ്‌ട്രേഷൻ 25 വരെ

Increase Font Size Decrease Font Size Print Page
d

കൊച്ചി: കാർഷിക മേഖലയിലെ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും കർഷകരിൽ നേരിട്ട് എത്തിക്കുന്നതിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന 'കർഷക രജിസ്ട്രി' പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് ഒരു 'കർഷക ഐ.ഡി' ലഭിക്കും. പി.എം കിസാൻ ഗുണഭോക്താക്കൾ, സബ്‌സിഡി നിരക്കിൽ വളങ്ങൾ വാങ്ങുന്നവർ, കിസാൻ ക്രെഡിറ്റ് കാർഡ് ഉടമകൾ, മറ്റ് സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന കർഷകർ എന്നിവർ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ക്രെഡിറ്റ്) അറിയിച്ചു. മൊബൈൽ ഫോൺ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ രജിസ്‌ട്രേഷൻ നടത്താം. അവസാന തീയതി 25.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL