കൊയിലാണ്ടി: ഗുഡ്മോണിങ് ഹെൽത്ത് ക്ലബ് കൊല്ലം ചിറ റസിഡൻസിന്റെയും ഗീത വെഡിംഗിന്റെയും സഹായത്തോടെ നടത്തിവന്ന നാലാമത് സൗജന്യ നീന്തൽ പരിശീലന ക്യാമ്പിന് കൊല്ലംചിറയിൽ സമാപനമായി. സമാപനസഭയും സർട്ടിഫിക്കറ്റ് വിതരണവും എസ്.ഐ വിനോദ് കുമാർ പാലക്കൽ ഉദ്ഘാടനം ചെയ്തു. കൊല്ലംചിറ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഇ.എസ് രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ:ഉല്ലാസ് മുഖ്യാതിഥിയായി. കൗൺസിലർ തസ്നിയ, ടി.ടി കൃഷ്ണൻ നിർമ്മാല്യം , നാരായണൻ നായർ, പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. മീത്തൽ അജയകുമാർ സ്വാഗതവും ഐശ്വര്യ നന്ദിയും പറഞ്ഞു. കോഴിക്കോട് മാസ്റ്റേഴ്സ് നീന്തൽ താരങ്ങളാണ് വിവിധ ദിവസങ്ങളിലായി കൊല്ലംചിറയിലെത്തി നീന്തൽ പരിശീലനം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |