കൊച്ചി: കൊച്ചിയിൽ വീണ്ടും ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്. 74കാരനെ കബളിപ്പിച്ച് 1.43 കോടി രൂപ തട്ടിയെടുത്തു. ഇദ്ദേഹത്തിന്റെ പരാതിയിൽ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിയുഷ് ശർമ്മ എന്ന ഉത്തരേന്ത്യൻ സ്വദേശിക്കെതിരെയാണ് കേസ്.
സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകിയാണ് 74കാരനെ കബളിപ്പിച്ചത്. ഫെബ്രുവരി 26 മുതൽ മാർച്ച് 23 വരെയുള്ള കാലയളവിൽ 15 ബാങ്ക് ഇടപാടുകളിലൂടെയാണ് പണം അയച്ചുനൽകിയത്. ലാഭവിഹിതം ലഭിക്കാത്തതിനെ തുടർന്ന് എളമക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പരാതി സൈബർ ക്രൈം സ്റ്റേഷന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |