ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ ആവശ്യങ്ങൾ ഉന്നയിച്ചു എം.എൽ.എമാർക്ക് നിവേദനം നൽകാൻ കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് തീരുമാനിച്ചു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ. പി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.ജി. തങ്കമണി, എം.പി. പ്രസന്നൻ, കെ.എം .സിദ്ധാർത്ഥൻ, എസ്. പ്രേംകുമാർ, ബി. ഗോപകുമാർ, കെ.ജെ.ആന്റണി, ഇ.എ.ഹക്കീം, ടി.സി.ശാന്തിലാൽ, എം.പുഷ്പാംഗദൻ, എൻ.സോമൻ, എസ്.അജയകുമാർ, എ.ജി.പ്രദീപ്, എസ്.സുരേന്ദ്രൻ,കെ.റ്റി. മാത്യു,പി.വിദ്യ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |