
മുഹമ്മ: മണ്ണഞ്ചേരി വിജ്ഞാനോദയം ഗ്രന്ഥശാല വായനശാലയുടെ ആഭിമുഖ്യത്തിലുള്ള ബാലവേദി കൂട്ടുകാർ തയ്യാറാക്കിയ "വർണ്ണം" കൈയെഴുത്ത് മാസികയുടെ പ്രകാശനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. കെ. രതികുമാർ നിർവഹിച്ചു. മാസിക ഗ്രന്ഥശാല സെക്രട്ടറി വി. പി. അശോകൻ ഏറ്റുവാങ്ങി. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മുഹമ്മദ് ബഷീർ, എ.അബ്ദുൽ റഹീം, ലൈബ്രേറിയൻ അശ്വതി എന്നിവർ സംസാരിച്ചു. ദേവിക സുരേഷ് അധ്യക്ഷയായി. നേഹ മനോജ് സ്വാഗതവും വൈഗ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |