SignIn
Kerala Kaumudi Online
Thursday, 14 May 2026 2.56 AM IST

കുതിച്ചുയർന്ന് ഇറച്ചി, മീൻ വില

Increase Font Size Decrease Font Size Print Page
Add as a preferred source on Google

ആലപ്പുഴ : മീനിന്റെ ലഭ്യത കുറഞ്ഞു. കിട്ടുന്നവയ്ക്കാകട്ടെ കൊള്ളവിലയും.പകരം, ഇറച്ചി കഴിക്കാമെന്ന് വച്ചാൽ പോക്കറ്റ് കീറും. ബീഫ്, കോഴി ഇറച്ചി എന്നിവയ്ക്ക് നൂറുരൂപയോളമാണ് കിലോഗ്രാമിന് വില വർദ്ധിച്ചത്. കഴിഞ്ഞ ഒരാഴ്ചയിലധികമായി വിലക്കയറ്റം തുടരുകയാണ്.
മീനിന് ഇപ്പോൾ പ്പോൾ പൊന്നുംവിലയാണ്. കൂടുതൽ വാങ്ങുന്ന അയല, മത്തി എന്നീ ഇനങ്ങൾക്കെല്ലാം വില ഉയർന്നു. നത്തോലി പോലുള്ള ചെറിയ മീനുകളുടെ വരവും കുറവാണെന്ന് കച്ചവടക്കാർ പറയുന്നു.വിവാഹ സീസണും ബലിപ്പെരുന്നാളും അടുത്തതോടെ മീനി്റെ ആവശ്യകത ഇനിയും ഉയരാനും വില വർദ്ധിക്കാനും സാദ്ധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. പോത്ത് വളർത്തൽ കാര്യമായി കുറഞ്ഞതോടെ ബീഫിന്റെ വിലയും വർദ്ധിച്ചിട്ടുണ്ട്.ചിക്കൻ വിലയും പ്രതിദിനം കൂടി വരികയാണ്. 10 ദിവസത്തിനുള്ളിലാണ് 70രൂപ വരെ വില വർദ്ധിച്ചത്. കനത്തചൂടും ജലലഭ്യത കുറഞ്ഞതുമാണ് കോഴി വളർത്തൽ കുറയാൻ കാരണം. ഫാമുകളിലെ തൊഴിലാളികളായ അന്യസംസ്ഥാനക്കാർ വോട്ടുചെയ്യാൻ നാട്ടിലേക്ക് മടങ്ങിയതും കോഴി വളർത്തലിനെ ബാധിച്ചിട്ടുണ്ട്. നിലവിൽ തമിഴ്നാട്ടിൽ നിന്നാണ് ഇറച്ചിക്കോഴികൾ എത്തുന്നത്. വലിപ്പക്കുറവുള്ള കോഴികളാണ് ഇവിടെ നിന്ന് എത്തുന്നതെന്നും കർഷകർ പറയുന്നു‌.

പോത്ത് വളർത്തൽ കുറഞ്ഞു

 ജില്ലയിൽ ബീഫിന്റെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം

 മുമ്പ് പോത്ത് വളർത്തിയിരുന്നവർ പലരും ഇപ്പോൾ പിൻവാങ്ങി

 മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ വരവും കുറഞ്ഞു

 ആന്ധ്ര,കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കാലികളെ എത്തിക്കുന്നത്

ഇറച്ചിക്കോഴിക്ക് വർദ്ധിച്ചത് (കിലോയ്ക്ക്)

₹70

ഇറച്ചി, മീൻ വില (രൂപയിൽ)

(കിലോയ്ക്ക് മുമ്പത്തെ വില, നിലവിലെ വില)

ബീഫ് ............................................... 350-400, 450, 500

ചിക്കൻ............................................110, 160- 180

മത്തി............................................... 240, 300

അയല(ഇപ്പോഴത്തെ വില)..........350

ചിക്കനും ബീഫിനുമെല്ലം വില കുത്തനെ കൂടുകയാണ്. കോഴി , പോത്ത് വളർത്തൽ കുറഞ്ഞതാണ് കാരണം. വില ഇനിയും ഉയരാനാണ് സാദ്ധ്യത

-എസ്.കെ. നസീർ, സംസ്ഥാന ജനറൽ സെക്രട്ടറി,​

ഓൾ കേരള പൗൾട്രി ഫെഡറേഷൻ

Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL