SignIn
Kerala Kaumudi Online
Saturday, 16 May 2026 12.43 AM IST

കരാട്ടെ ചാമ്പ്യൻഷിപ്പ് 17ന് കോഴിക്കോട്ട്

karatte
കരാട്ടെ ചാമ്പ്യൻഷിപ്പ്

കോഴിക്കോട്: ഡിഫൻസ് ലാൻഡ് ഇന്റർനാഷണൽ മാർഷ്യൽ ആർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യ ഓപ്പൺ ക്യോകുഷിൻ കരാട്ടെ ചാമ്പ്യൻഷിപ്പ് 'ഐ.കെ.ഒ. മത്സുഷിമ കപ്പ് 2026' 17ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. . രാവിലെ 9ന് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യും. സെൻസെയ് സജി നാലകത്തിന്റെ നേതൃത്വത്തിലാണ് ദേശീയ തലത്തിലുള്ള മത്സരം. കേരളം, തമിഴ്നാട്, കർണാടക, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് 600 ഓളം താരങ്ങൾ പങ്കെടുക്കും. ടൂർണമെന്റിലെ പ്രധാന ആകർഷണം ഹെവി വെയിറ്റ് വിഭാഗത്തിൽ വിജയിക്കുന്ന താരത്തിന് നൽകുന്ന 'ടൈറ്റിൽ ബെൽറ്റ്' ബഹുമതിയാണ്. വാർത്താ സമ്മേളനത്തിൽ അനാമിക.ടി, മുഹമ്മദ് റഷീദ് അലി, ഷാഫി കെ.സി, ബിജീഷ് കെ.ടി, സെൻസെയ് സജി നാലകത്ത് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL