SignIn
Kerala Kaumudi Online
Friday, 15 May 2026 10.04 PM IST

വി. കുഞ്ഞികൃഷ്ണന്റെ വിജയാഘോഷ യാത്ര

v-kunchi
വി. കുഞ്ഞികൃഷ്ണന്റെ വിജയാഘോഷ യാത്ര

കരിവെള്ളൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച പയ്യന്നൂർ മണ്ഡലത്തിൽ നിന്നു വിജയിച്ച വി. കുഞ്ഞികൃഷ്ണന്റെ വിജയാഘോഷ യാത്ര ഓണക്കുന്നിൽ പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കരിവെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷീബ മുരളി അദ്ധ്യക്ഷത വഹിച്ചു. നിയുക്ത എം.എൽ.എ വി. കുഞ്ഞികൃഷ്ണൻ, പയ്യന്നൂർ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ഷുക്കൂർ ഹാജി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ശശിധരൻ, ഡി.സി.സി ജില്ലാ ജനറൽ സെക്രട്ടറി പി. ലളിത, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ. ദേവി, കരിവെള്ളൂർ മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ.പി.കെ അസ്സൈനാർ ഹാജി, എ.വി തമ്പാൻ, കെ. ഗോപാലകൃഷ്ണൻ, കെ. വിജയൻ, കെ.വി ദാമോദരൻ സംസാരിച്ചു. കരിവെള്ളൂർ, ആണൂർ, പെരളം, കണിയാൻകുന്ന്, പുത്തൂർ, കുണിയൻ എന്നിവിടങ്ങളിൽ പര്യടനം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL