തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ടി.കെ ഗോവിന്ദന് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ സ്വീകരണം നൽകി. യൂണിറ്റ് പ്രസിഡന്റ് കെ.എസ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി.കെ സുബൈർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ കെ.വി മുഹമ്മദ് കുഞ്ഞി,
പി. മുഹമ്മദ് ഇക്ബാൽ, പി.പി മുഹമ്മദ് നിസാർ, കെ. അയ്യൂബ്, മുസ്തഫ അൽഫാ, കെ.വി ഇബ്രാഹിംകുട്ടി, സി.പി ഷൗക്കത്തലി, കെ. ഷമീർ, അലി ആൽപി, റഫീഖ് ഡാൻഡി, ബി. ശിഹാബ് തുടങ്ങിയവർ പ്രസംഗിച്ചു. വരും കാലങ്ങളിൽ മണ്ഡലത്തിലെയും പ്രത്യേകിച്ച് വ്യാപാരികളുടെയും ക്ഷേമ പ്രവർത്തനത്തിൽ മുന്നിൽ നിൽക്കുമെന്ന് എം.എൽ.എ പറഞ്ഞു. തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ദീൻ സ്വാഗതവും ട്രഷറർ ടി. ജയരാജ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |