കോട്ടക്കൽ: കോട്ടയ്ക്കൽ നഗരസഭയുടെ നേതൃത്വത്തിൽ പ്രീ സ്‌കൂൾ പഠന പ്രവർത്തനം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി അങ്കണവാടി വർക്കർമാർക്ക് ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ കെ.കെ.നാസർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ പാറോളി റംല അദ്ധ്യക്ഷയായി. ജില്ലാ പ്രോഗ്രാം ഓഫീസർ ടി.കെ.ധന്യ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ സാജിദ് മങ്ങാട്ടിൽ, സുലൈമാൻ പാറമ്മൽ, അബ്ദു മങ്ങാടൻ, കൗൺസിലർമാരായ കെ.പ്രവീൺ, ഇ.കൃഷ്ണകുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ടി.വി.മുംതാസ്, എം.കെ.മുബീന സംസാരിച്ചു. റിസോഴ്സ് പേഴ്സൺമാരായ പി.പി.നിഷ തൂണേരി, പി.രാജൻ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |