SignIn
Kerala Kaumudi Online
Saturday, 16 May 2026 4.57 AM IST

പരിസ്ഥിതി ദിനാചരണം

img
വടകര റെയിൽവേ സ്റ്റേഷനിൽ രണ്ടാഴ്ച നീളുന്ന പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മണലിൽ മോഹനൻ നിർവ്വഹിക്കുന്നു

വടകര: റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിസ്ഥിതിദിന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സമാപിക്കും. 18വരെ ബോധവത്ക്കരണവും 19മുതൽ ജൂൺ അഞ്ചു വരെ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ സന്നദ്ധസംഘടനകളുടെയും എൻ.എസ്.എസ്, എൻ. സി. സി എന്നിവയുടെയും നേതൃത്വത്തിൽ നടക്കും. പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ സൂപ്രണ്ട് മനേഷ് ടി.പി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആർ.പി.എഫ് എസ്. ഐ. ധന്യ ടി.എം, കൊമേഴ്സ്യൽ സൂപ്രണ്ട് ബിന്ദു വില്യംസ് എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വിപിൻ അശോക് സ്വാഗതവും ശ്യാംരാജ്. പി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, RAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL