ഓച്ചിറ: ഓച്ചിറ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ നിയന്ത്രണത്തിൽ, ആൺകുട്ടിൾക്ക് വേണ്ടിയുള്ള പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം ആൺകുട്ടികൾക്ക് അപേക്ഷിക്കാം. ഹോസ്റ്റൽ താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. ട്യൂഷൻ സൗകര്യവും ലഭ്യമാണ്. മേയ് 25ന് മുമ്പായി ജാതി, വരുമാനം, സ്വഭാവ സർട്ടിഫിക്കറ്റ്, മുൻക്ലാസിലെ അവസാന വർഷ പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് പകർപ്പ്, ബാങ്ക് പാസ് ബുക്ക് പകർപ്പ് എന്നിവ സഹിതം ഓച്ചിറ ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസിൽ ലഭ്യമാക്കണം. ഫോൺ. 8921296938.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
