ചവറ: ജനങ്ങളിൽ പോഷക സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വനിത ശിശു വികസന വകുപ്പ് - ഐ.സി.ഡി.എസ് ചവറയുടെ നേതൃത്വത്തിൽ തേവലക്കരയിൽ പോഷൻ പക്വാഡ- 2026 സംഘടിപ്പിച്ചു. തേവലക്കര ഗ്രാമ പഞ്ചായത്തിലെ 42 അങ്കണവാടികൾ കേന്ദ്രീകരിച്ചുള്ള, കൗമാരക്കാരായ പെൺകുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ്, ന്യൂട്രിഷ്യൻ എക്സിബിഷൻ, അനീമിയ സ്ക്രിനിംഗ്, ബോധവത്കരണ ക്ലാസ് എന്നിവ ഉണ്ടായിരുന്നു. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിസ്മി അനസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാലയ്ക്കൽ ഗോപൻ, ശിശുക്ഷേമ വകുപ്പിലെ കെ.എസ്. ദീപ, രേഖാ ലക്ഷ്മി, ഇമ്മാനുവേൽ, ജയകല എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |