SignIn
Kerala Kaumudi Online
Saturday, 16 May 2026 4.57 AM IST

ഈഴവ സമുദായത്തിന്  5 മന്ത്രി സ്ഥാനം വേണം

കൊല്ലം: ഈഴവ സമുദായത്തി​ന്.അഞ്ച് മന്ത്രി സ്ഥാനം നൽകണമെന്ന് ഈഴവ മുന്നേറ്റ സമിതി. സംസ്ഥാന കമ്മിറ്റി യോഗം യു.ഡി.എഫി​നോട് ആവശ്യപ്പെട്ടൂ. ആർ. ശങ്കർ മുഖ്യമന്ത്രിയായി 62 വർഷം കഴിഞ്ഞിട്ടും ഈഴവ സമുദായത്തിലെ കോൺഗ്രസ് പ്രവർത്തകർ വിറകുവെട്ടുകാരും വെള്ളം കോരികളും മാത്രമായി മാറുകയാണ്. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഈഴവ സമുദായത്തെ യു.ഡി.എഫ് പൂർണമായും അവഗണിക്കുകയാണെന്നും യോഗം ആരോപി​ച്ചു. ഈഴവ മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. അശോക് ശങ്കർ, പാലച്ചിറ അജിത് കുമാർ, പാരിപ്പള്ളി ഡേറ്റബിജു, പാരിപ്പള്ളി റോയ്, പരവൂർ ദുർഗ്ഗാദാസ്, വയനാട് ഷാജി, കൊല്ലം സുദർശനൻ, കണ്ണൂർ രാജൻ, കൊച്ചുപാലം സന്തോഷ്, കടയ്ക്കാവൂർ ശെൽവൻ, പാലക്കാട് അരുൺ, മലപ്പുറം സുധാകരൻ, പാലോട് ബിജുകുമാർ, രാജു കോഴിക്കോട് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL