SignIn
Kerala Kaumudi Online
Monday, 18 May 2026 5.01 AM IST

ബാങ്ക് ജീവനക്കാർ ധർണ നടത്തി

befi
ലേബർ കോഡുകൾക്കെതിരെ ബെഫി ജില്ലാ കമ്മറ്റി മേനകയിലെ എസ്.ബി.എ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ

കൊച്ചി: തൊഴിലാളി സംഘടനകൾ നടത്തിയ സമരങ്ങളെ അവഗണിച്ച് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നാല് തൊഴിൽ കോഡുകളുടെയും ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിനെതിരെ ബാങ്ക് എപ്ലോയിസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബെഫി) എറണാകുളം ജില്ലാ കമ്മിറ്റി മേനകയിലെ എസ്.ബി.എ ഓഫീസിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു.

ധർണ ബെഫി ദേശീയ പ്രസിഡന്റ്‌ എസ്.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി. വിമൽ അദ്ധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി അനുജ ഷംസുദീൻ, ജില്ലാ സെക്രട്ടറി പി.എം. സോനാ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. ജോർജ്, ജില്ലാ പ്രസിഡന്റ്‌ സുശീൽകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL