കൊല്ലം: ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന ട്രോളിംഗ് നിരോധനത്തെ ചൊല്ലി തീരം രണ്ടുതട്ടിൽ. വലിയ ബോട്ടുകൾ ലോക്ക് ഡൗണിൽ ഇളവ് ലഭിക്കാതെ ഒന്നരമായി കടലിൽ ഇറങ്ങാനാകാത്ത സാഹചര്യത്തിൽ ട്രോളിംഗ് നിരോധനത്തിൽ ഇളവ് വേണമെന്നാണ് ഒരുവിഭാഗം മത്സ്യത്തൊഴിലാളികളുടെ ആവശ്യം. എന്നാൽ കേന്ദ്ര സർക്കാർ നിർദ്ദേശം പോലെ 60 ദിവസമായി വർദ്ധിപ്പിക്കണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പക്ഷം.
ഈമാസം 10 മുതൽ ജൂലായ് 31 വരെ 52 ദിവസമാണ് ഈ വർഷത്തെ ട്രോളിംഗ് നിരോധനം. പരമ്പരാഗത കട്ടമരങ്ങൾ മുതൽ ഔട്ട്ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്ക് വരെ കടലിൽ പോകാം. ബോട്ടുകൾക്കാണ് നിയന്ത്രണം. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലാണ് ആഴത്തിൽ വലവിരിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് ഈ കാലയളവിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
വലിയ ബോട്ടുകൾക്ക് പ്രതിസന്ധി
മേയ് 17ന് ശേഷം വലിയ ബോട്ടുകൾക്ക് കടലിൽ പോകാൻ അനുമതി ലഭിച്ചാലും പിന്നീടുള്ള 24 ദിവസമേ മത്സ്യബന്ധനം നടത്താനാകു. വീണ്ടും കരയിൽ തിരയെണ്ണി കാത്തിരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് ബോട്ടുടമകളും അതിലെ തൊഴിലാളികളും ട്രോളിംഗ് നിരോധന കാലയളവിൽ ഇളവ് ആവശ്യപ്പെടുന്നത്. ഇപ്പോൾ തന്നെ മത്സ്യലഭ്യത കുറവായ സാഹചര്യത്തിൽ പ്രജനന കാലത്ത് ഒരുകാരണവശാലും ബോട്ടുകളെ കടലിൽ ഇറങ്ങാൻ അനുവദിക്കരുതെന്ന കടുത്ത നിലപാടിലാണ് പരമ്പരാഗത തൊഴിലാളികൾ. മത്സ്യബന്ധനത്തിന് പോകുന്ന പരമ്പരാഗത തൊഴിലാളികൾക്ക് അല്പം വില ലഭിക്കുന്ന കാലം കൂടിയാണത്.
ട്രോളിംഗ് നിരോധനം: 52 ദിവസം
മേയ് 10 മുതൽ ജൂലായ് 10 വരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |