തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഡൽഹിയിലേക്കുള്ള രാജധാനി സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ ഇന്നലെ രാത്രി 7.45ന് പുറപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 12മണിയോടെ ഡൽഹിയിലെത്തും.
183 പുരുഷൻമാരും 112 സ്ത്രീകളുമടക്കം 295 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 299 പേരാണ് ബുക്ക് ചെയ്‌തിരുന്നതെങ്കിലും യാത്രാ പാസില്ലാത്ത രണ്ട് പേരെയും ടിക്കറ്റിൽ അപാകത കണ്ടതിനെത്തുടർന്ന് മറ്റു രണ്ട് പേരെയും യാത്ര ചെയ്യാൻ അനുവദിച്ചില്ല.
എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നും യാത്രക്കാരുണ്ട്. എല്ലാ യാത്രക്കാരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും എല്ലാവിധ സുരക്ഷാ മുന്നൊരുക്കങ്ങളോടെയും വേണം യാത്ര ചെയ്യാനെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. സ്റ്റേഷനിൽ പ്രത്യേകം സജ്ജമാക്കിയ കൗണ്ടറുകളിലെ ആരോഗ്യപരിശോധനകൾക്ക് ശേഷമാണ് ഇവർ യാത്ര തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |