തൃശൂർ: ജില്ലയിലെ സർക്കാർ സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികൾ 18 ന് ആരംഭിക്കും. നേരിട്ടും ഓൺലൈനായും അപേക്ഷ സമർപ്പിക്കാം. രേഖകൾ പൂർണമായി ഹാജരാക്കാൻ കഴിയാത്തവർക്കും പ്രവേശനം സാദ്ധ്യമാണ്. ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിയാത്തവർക്കും പ്രവേശനം നൽകണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണിത്. പ്രവേശന നടപടികൾക്കായി സ്‌കൂളുകളിൽ നേരിട്ട് എത്തുന്നവർ മാസ്‌ക് ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചായിരിക്കണം എത്തേണ്ടത്.
sampoorna.kite.kerala.gov.in എന്ന പോർട്ടൽ വഴിയാണ് ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കുന്നത്. വിദേശത്ത് നിന്നും മറ്റു സംസ്ഥാനത്ത് നിന്നും വരുന്ന വിദ്യാർഥികൾക്കും രേഖകൾ ഹാജരാക്കുന്നതിൽ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇളവ് നൽകേണ്ടതാണ്. ഇതോടൊപ്പം വിടുതൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും നേരിട്ടോ ഓൺലൈനായോ നൽകാം. സ്‌കൂൾ തുറക്കുന്നത് വൈകുമെങ്കിലും ജൂൺ ഒന്ന് മുതൽ ഓൺലൈനായി അദ്ധ്യയനം ആരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കോവിഡ് കാലത്തും പ്രവേശന നടപടികൾ വിജയകരമായി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |