SignIn
Kerala Kaumudi Online
Monday, 05 October 2026 11.32 PM IST

അതിർത്തികടക്കാൻ വ്യാജ വിലാസം, പരിശോധന കർശമാക്കി അധികൃതർ

po

തിരുവനന്തപുരം:തെറ്റായ മേൽവിലാസം നൽകി തമിഴ്‍നാട്ടിൽ നിന്ന് നിരവധിപേർ അതിർത്തി കടക്കുന്നതായി റിപ്പോർട്ട്. ഇഞ്ചിവിള അതിർത്തിയിലാണ് വ്യാജവിലാസം നൽകി അതിർത്തി കടക്കുന്നതായി കണ്ടെത്തിയത്. ഇക്കാര്യത്തിൽ വിശദപരിശോധന നടത്തുമെന്ന് ജില്ലാകളക്ടർ അറിയിച്ചു.

ഇഞ്ചിവിള അതിർത്തിയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തേക്ക് വന്ന ചിലരുടെ പാസിലുള്ളത് നെയ്യാറ്റിൻകരയിലെ മേൽവിലാസങ്ങളായിരുന്നു. എന്നാൽ തദ്ദേശസ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിൽ വിലാസങ്ങളിൽ പലതും വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെയാണ് വ്യാജവിലാസം നൽകി അതിർത്തി കടക്കുന്നതായി വ്യക്തമായത്.


ഇവിടെ ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാണെങ്കിലും അനധികൃതമായി അതിർത്തി കടക്കൽ നേരത്തെ തന്നെ സജീവമായിരുന്നു. അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ ഊടുവഴികൾ താണ്ടി നിരവധി പേരാണ് സംസ്ഥാനത്തേക്ക് എത്തിയിട്ടുളളത്. വാഹനങ്ങളിൽ വന്ന ശേഷം അതിർത്തി മേഖലയിലൂടെ നടന്നുകയറി കുറച്ചുദൂരം കഴിഞ്ഞ് മറ്റൊരു വാഹനത്തിൽ കയറി പോകുന്ന

സംഭവങ്ങളുമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പരിശോധന കൂടുതൽ കർശനമാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL