ന്യൂഡൽഹി: രാജസ്ഥാനിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന പൊലീസുകാർക്ക് മധുരം വിതരണം ചെയ്ത് കരസേന. ഒരു കരസേന ഉന്നത ഉദ്യോഗസ്ഥൻ പൊലീസുകാർക്ക് മധുരം വിതരണം ചെയ്യുന്ന വീഡിയോയിലാണ് ഈ സന്തോഷകരമായ കാഴ്ച. സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ വൈറലായി.
ബിക്കാനിർ പൊലീസാണ് ട്വിറ്ററിലൂടെ ഈ വീഡിയോ ഷെയർ ചെയ്തത്. തുടർന്ന് ബോളിവുഡ് ചലച്ചിത്ര താരം അനുപം ഖേർ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഷെയർ ചെയ്തു. ഈ വീഡിയോയും മൂന്ന് ലക്ഷത്തോളം പേർ കണ്ടു. കൊവിഡ് കാലത്ത് കണ്ട ഏറ്റവും പ്രചോദനകരമായ വീഡിയോ എന്ന് അനുപം ഖേർ ഇതിനെ കുറിച്ച് പറഞ്ഞു. 6227 പേരാണ് രാജസ്ഥാനിൽ രോഗബാധിതരായിട്ടുള്ളത്. 151 പേർ മരിച്ചപ്പോൾ 3485 പേർക്ക് രോഗം ഭേദമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |