തൃശൂർ: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബി.കെ.എം.യു ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ 70 കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുമ്പില്‍ പ്രതിഷേധിച്ചു. തൊഴിലുറപ്പു തൊഴില്‍ദിനങ്ങള്‍ 200 ആക്കുക, കൂലി 500 രൂപയായി വര്‍ദ്ധിപ്പിക്കുക, ഗ്രാമീണ തൊഴിലാളികള്‍ക്ക് 20 കിലോ ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബി.കെ.എം.യു) സമരം സംഘടിപ്പിച്ചത്. ആമ്പല്ലൂര്‍ അളഗപ്പനഗര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം സംസ്ഥാന സെക്രട്ടറിയും, കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ പി. കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി സി. സി മുകുന്ദന്‍, തൃശൂര്‍ ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നില്‍ ജില്ലാ പ്രസിഡന്റ് വി.എസ് പ്രിന്‍സ് എന്നിവർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |