ചെന്നൈ: കൊവിഡ് വ്യാപനം തടയാൻ ചെന്നൈ നഗരത്തിലെ സലൂണുകളിൽ മുടിവെട്ടാൻ ആധാർ കാർഡ് നിർബന്ധമാക്കി തമിഴ്‌നാട് സർക്കാർ. മുടിവെട്ടുന്നതിന് മുമ്പ് ആധാർ കാർഡ് സലൂൺ ഉടമയെ കാണിക്കണം. പേര്, വിലാസം, ഫോൺ നമ്പർ, ആധാർ കാർഡ് നമ്പർ എന്നിവ എഴുതി സൂക്ഷിക്കും. അതിനുശേഷം മാത്രമായിരിക്കും മുടിവെട്ടുക.
ലോക്ക് ഡൗണിന് ശേഷം ബാർബർ ഷോപ്പുകളും സലൂണുകളും തുറക്കാൻ തിങ്കളാഴ്ചയാണ് തമിഴ്‌നാട് സർക്കാർ അനുമതി നൽകിയത്. ഇതോടൊപ്പം രോഗം സ്ഥിരീകരിച്ചാൽ സമ്പർക്കം കണ്ടെത്തുന്നതിനായി ആധാർ കാർഡ് വിവരങ്ങൾ ശേഖരിക്കാൻ നിർദേശവും നൽകുകയായിരുന്നു.
പ്രവേശനത്തിന് മുൻകൂർ അനുമതി വാങ്ങണം, എ.സി.പാടില്ല, സാമൂഹിക അകലം ഉറപ്പുവരുത്തണം, കടയിൽ അൻപത് ശതമാനം ആളുകളെ പാടുള്ളൂ, ശുചീകരണം, സാനിറ്റൈസേഷൻ അടക്കമുള്ള സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണം തുടങ്ങി പിന്നെയുമുണ്ട് നിബന്ധനകൾ. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയും സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |