ആലത്തൂർ: ചെന്നൈയിൽ നിന്ന് ആലത്തൂർ സ്വാതി ജംഗ്ഷനിലെത്തിയ വൃദ്ധ വാഹനം കിട്ടാതെ കുടുങ്ങിയത് മണിക്കൂറുകൾ. ചെന്നൈയിലെ മകന്റെയടുത്തുനിന്ന് വന്ന തോണിപ്പാടം തോട്കാട് സ്വദേശിയായ 60 കാരിയാണ് ഞായറാഴ്ച രാവിലെ പത്തോടെ സ്വാതി ജംഗ്ഷനിലെത്തി വൈകീട്ട് മൂന്നുവരെ വാഹനത്തിനായി കാത്തുനിന്നത്.
ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് മലയാളി അസോസിയേഷൻ ഏർപ്പാടാക്കിയ ബസിലാണ് ഇവരെത്തിയത്. ബസിൽ 30ഓളം പേരുണ്ടായിരുന്നു. ഞായർ സമ്പൂർണ ലോക്ക് ഡൗൺ ആയതിനാൽ വാഹനമൊന്നും ഇല്ലായിരുന്നു. പൊലീസുകാർ ജില്ലാ ആശുപത്രിയിൽ നിന്ന് 108 ആംബുലൻസ് എത്തിച്ചാണ് ഇവരെ വീട്ടിലെത്തിച്ചത്. വീട്ടിലുണ്ടായിരുന്ന ഇവരുടെ മറ്റൊരു മകനും കുടുംബവും ബന്ധു വീട്ടിലേക്ക് മാറി. ഇവർ നിരീക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |