ആലപ്പുഴ: ജില്ലയിൽ ഇന്നലെ പതിമൂന്ന് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രികളിൽ ചികിത്സയിൽ കഴ്രയുന്നവരുടെ എണ്ണം100 ആയി.
ആറുപേർ വിദേശത്തു നിന്നും ഏഴുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നാലുപേരെ ഹരിപ്പാട് ആശുപത്രിയിലും ഒമ്പത് പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വരെ 63പേരാണ് രോഗമുക്തരായത്. ഡൽഹിയിൽ നിന്നും ട്രെയിനിൽ 9ന് എത്തിയ 47വയസുള്ള തലവടി സ്വദേശിനി, മുംബയിൽ നിന്നും 6ന് വിമാനത്തിൽ കൊച്ചിയിൽ എത്തിയ ഭരണിക്കാവ് സ്വദേശിനി, ഹരിയാനയിൽ നിന്നും 14ന് വിമാനത്തിൽ കൊച്ചിയിൽ എത്തിയ നൂറനാട് സ്വദേശി, കുവൈറ്റിൽ നിന്നും 12ന് കോഴിക്കോടെത്തിയ കണ്ടല്ലൂർ സ്വദേശി,
കുവൈറ്റിൽ നിന്നും 11ന് കൊച്ചിയിൽ എത്തിയ മുതുകുളം സ്വദേശി, മഹാരാഷ്ട്രയിൽ നിന്നും 7ന് സ്വകാര്യ വാഹനത്തിൽ എത്തിയ പട്ടണക്കാട് സ്വദേശി,
കുവൈറ്റിൽ നിന്നും 13ന് കൊച്ചിയിൽ എത്തിയ പുലിയൂർ സ്വദേശിയായ യുവാവ്, കുവൈറ്റിൽ നിന്നും 13ന് കൊച്ചിയിൽ എത്തിയ നൂറനാട് സ്വദേശി, ഷാർജയിൽ നിന്നും 14ന് കൊച്ചിയിൽ എത്തിയകോടംതുരുത് സ്വദേശി, താനെയിൽ നിന്നും 6ന് എത്തിയകാർത്തികപ്പള്ളി സ്വദേശി, അസാമിൽ നിന്നും 4ന് വിമാനത്തിൽ കൊച്ചിയിൽ എത്തിയ ചേർത്തല സ്വദേശിയായ യുവാവ്, മുംബയിൽ നിന്നും 5ന് ട്രെയിനിൽ കൊച്ചിയിൽ എത്തിയ ചെങ്ങന്നൂർ സ്വദേശിയായ യുവാവ്, കുവൈറ്റിൽനിന്നും 9ന് കണ്ണൂരെത്തിയ മണ്ണഞ്ചേരി സ്വദേശിയായ യുവാവ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
നിരീക്ഷണത്തിൽ 6484 പേർ
ജില്ലയിൽ നിലവിൽ 6484 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത് . പതിനോന്ന്പേരെ ഒഴിവാക്കിയപ്പോൾ ഒമ്പതുപേരെ പുതുതായി ഉൾപ്പെടുത്തി. 108 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 87ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 13ഉം ആലപ്പുഴ ജനറൽ ആശുപത്രിൽ മൂന്നും, കായംകുളം ഗവ. ആശുപത്രിയിൽ അഞ്ചും പേർ വീതവുമാണ് നിരീക്ഷണത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |