തൃശൂർ: 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർ രോഗമുക്തരായി. 17 പേരിൽ പത്ത് പേർ വിദേശത്തു നിന്നും ആറ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. ചാലക്കുടി നഗരസഭാ കൗൺസിലർക്കാണ് (39, സ്ത്രീ) നേരത്തെ ജീവനക്കാരനിൽ നിന്നുള്ള സമ്പർക്കം മൂലം രോഗപ്പകർച്ചയുണ്ടായത്. രോഗം സ്ഥീരികരിച്ച 154 പേർ ജില്ലയിലെ ആശുപത്രികളിലുണ്ട്. 210 പേരാണ് ആകെ രോഗമുക്തരായത്. തൃശൂർ സ്വദേശികളായ അഞ്ചുപേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. നിരീക്ഷണത്തിലുള്ളത് 18,875 പേരാണ്. ഇന്നലെ 25 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ട് പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
നിരീക്ഷണത്തിൽ
പുതുതായെത്തിയത് 1902 പേർ
ഒഴിവാക്കിയത് 884
പരിശോധനയ്ക്ക് അയച്ചത്
9241 സാമ്പിൾ
ഫലം വരാനുള്ളത് 548 സാമ്പിൾ
രോഗബാധിതർ ഇവർ
ഈ മാസം 13ന് കുവൈത്തിൽ നിന്ന് വന്ന കൊരട്ടി സ്വദേശി ( 25 വയസ്, പുരുഷൻ)
താണിശ്ശേരി സ്വദേശി (44, പുരുഷൻ)
എടത്തിരിഞ്ഞി സ്വദേശി (32, പുരുഷൻ)
18ന് കുവൈറ്റിൽ നിന്ന് വന്ന അന്തിക്കാട് സ്വദേശി (42, പുരുഷൻ)
14ന് ദുബായിൽ നിന്ന് വന്ന കടങ്ങോട് സ്വദേശിനി (23)
13ന് ദുബായിൽ നിന്ന് വന്ന വടക്കേക്കാട് സ്വദേശി (22, പുരുഷൻ)
19ന് ബഹ്‌റൈനിൽ നിന്ന് വന്ന മരത്തംകോട് സ്വദേശി (46, പുരുഷൻ)
ആറിന് ബഹ്‌റൈനിൽ നിന്ന് വന്ന അഴീക്കോട് സ്വദേശി (31, പുരുഷൻ)
നാലിന് അബുദാബിയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (47, പുരുഷൻ)
14ന് മസ്‌കറ്റിൽ നിന്ന് വന്ന കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കൊരട്ടി സ്വദേശി (48, പുരുഷൻ)
12ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന പഴയന്നൂർ സ്വദേശി (28, പുരുഷൻ)
16ന് മുംബയിൽ നിന്ന് വന്ന മായന്നൂർ സ്വദേശിയായ 60 വയസുകാരൻ സഹോദരി ( 58 വയസ്)
18ന് ജയ്പൂരിൽ നിന്നും ജൂൺ 20ന് ബംഗളൂരുവിൽ നിന്നും വന്ന കൈനൂരിലെ ബി.എസ്.എഫ് ജവാൻമാർ (44, 28 പുരുഷൻ)
14ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി (30, പുരുഷൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |