കൊച്ചി:എറണാകുളം ജില്ലയിൽ ഇന്നലെ 9 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 10 പേർ രോഗമുക്തി നേടി. 9ൽ 4 പേർക്ക് സമ്പർക്കം വഴിയാണ് രോഗം വന്നത്. മാർക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആളുകളുടെ സ്രവപരിശോധന പുരോഗമിക്കുകയാണ്. സാമ്പിൾ ശേഖരണം ഇന്നും തുടരും. ഇന്നലെ 686 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1217 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
രോഗികൾ
1. ജൂൺ 18 ന് കുവൈറ്റ്‌കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള തമിഴ്‌നാട് സ്വദേശി
2. ജൂൺ 29 ന് റാസൽഖൈമകോഴിക്കോട് വിമാനത്തിലെത്തിയ 42 വയസുള്ള ചൂർണ്ണിക്കര സ്വദേശി
3. ജൂൺ 30 ന് മസ്‌കറ്റ് കൊച്ചി വിമാനത്തിലെത്തി സ്ഥാപന നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 17 വയസുള്ള എറണാകുളം സ്വദേശി
4. ജൂൺ 16 ന് റോഡ് മാർഗം കർണാടകയിൽ നിന്ന് എത്തിയ 35 വയസുള്ള കോതമംഗലം സ്വദേശി
5. ജൂൺ 29 മസ്‌കറ്റ് കൊച്ചി വിമാനത്തിലെത്തിയ 51 വയസുള്ള ഐക്കരനാട് സ്വദേശി
6-8. ജൂലായ് 1ന് രോഗം സ്ഥിരീകരിച്ച 66 വയസുള്ള തോപ്പുംപടി സ്വദേശിയുടെ വ്യാപാരസ്ഥാപനത്തിൽ ജോലിക്കാരായ 39, 20 വയസുള്ള പശ്ചിമബംഗാൾ സ്വദേശികൾ, 38 വയസുള്ള തമിഴ്‌നാട് സ്വദേശി.
9. ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 13 വയസുളള ആമ്പല്ലൂർ സ്വദേശിനിയുടെ അടുത്ത ബന്ധുവായ 13 വയസുള്ള എടക്കാട്ടുവയൽ സ്വദേശിനി
രോഗമുക്തി
1. ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള നോർത്ത് പറവൂർ സ്വദേശി
2. ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 29 വയസുള്ള നോർത്ത് പറവൂർ സ്വദേശി
3. ജൂൺ 14 ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള ആലുവ സ്വദേശി
4. ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള തമിഴ്‌നാട് സ്വദേശി
5. ജൂൺ 12 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള കോതമംഗലം സ്വദേശി
6. ജൂൺ 22 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള അശമന്നൂർ സ്വദേശി
7. ജൂൺ 22ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള വരാപ്പുഴ സ്വദേശി
8. ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള വൈറ്റില സ്വദേശി
9. ജൂൺ 1 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള കുറുപ്പുംപടി സ്വദേശി
10. ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച 23 വയസുള്ള തമിഴ്‌നാട് സ്വദേശി
ഐസൊലേഷൻ
ആകെ:13468
വീടുകളിൽ: 11064
കൊവിഡ് കെയർ സെന്റർ: 855
ഹോട്ടലുകൾ: 1294
ആശുപത്രി: 255
മെഡിക്കൽ കോളേജ്: 72
അങ്കമാലി അഡ്‌ലക്‌സ്:128
പറവൂർ താലൂക്ക് ആശുപത്രി:1
കരിവേലിപ്പടി താലൂക്ക് ആശുപത്രി:7
എൻ.എസ് സഞ്ജീവനി: 4
സ്വകാര്യ ആശുപത്രി: 38
റിസൽട്ട്
ആകെ:182
പോസിറ്റീവ് :9
ലഭിക്കാനുള്ളത്:385
ഇന്നലെ അയച്ചത്:242
കൊവിഡ്
ആകെ: 189
മെഡിക്കൽ കോളേജ് :56
അങ്കമാലി അഡ്‌ലക്‌സ് :128
ഐ.എൻ.എസ് സഞ്ജീവനി:3
സ്വകാര്യ ആശുപത്രി :2
ഡിസ്ചാർജ്
ആകെ: 21
മെഡിക്കൽ കോളേജ്:4
അഡലക്‌സ് കൺവെൻഷൻ സെന്റർ:10
കരുവേലിപ്പടി താലൂക്ക് ആശുപത്രി: 1
സ്വകാര്യ ആശുപത്രികൾ:6
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |