പത്തനംതിട്ട: ജില്ലയിലെ ആറ് പൊലീസ് സ്റ്റേഷനുളില്‍ ശിശുസൗഹൃദ ഇടങ്ങള്‍ തുറന്നു. അടൂര്‍, ഏനാത്ത്, കൂടല്‍, പത്തനംതിട്ട, ആറന്മുള, റാന്നി പൊലീസ് സ്റ്റേഷനുകളിലെ ശിശുസൗഹൃദ ഇടങ്ങള്‍ എസ്.എച്ച്.ഒമാര്‍ ഉദ്ഘാടനം ചെയ്തു. രക്ഷകര്‍ത്താക്കളുടെയും അദ്ധ്യാപകരുടെയും സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ ഓരോ കുട്ടിക്കു ചുറ്റും അദൃശ്യമായ സുരക്ഷാമതില്‍ തീര്‍ക്കുക എന്ന ലക്ഷ്യവുമായി പൊലീസ് നടപ്പാക്കിവരുന്ന പദ്ധതിയുടെ ഭാഗമാണ് പുതിയ സംരംഭം.
അടിയന്തര സാഹചര്യങ്ങളില്‍പ്പെട്ടുപോയ രക്ഷാകര്‍ത്താക്കള്‍ക്ക് കുട്ടികളെ സ്‌കൂളുകളില്‍നിന്നും സുരക്ഷിതമായി എത്തിക്കാനും യാത്രക്കിടെ കുട്ടിയെ കൈവിട്ടുപോയാല്‍ ഉടന്‍ സമീപിക്കാനും കുഞ്ഞുങ്ങളെ മുലയൂട്ടാനുമൊക്കെ ആശ്രയകേന്ദ്രമായി മാറുന്ന തരത്തിലാണ് ശിശുസൗഹൃദ ഇടങ്ങള്‍ തയാറാക്കിയിരിക്കുന്നത്.
@ പ്രത്യേകതകൾ
മിനിലൈബ്രറി, കുട്ടികളുമായി ഇടപഴകാനുള്ള സ്ഥലം, ശുചിമുറി, ഇരിപ്പിടങ്ങള്‍, ശുദ്ധജലം, മുലയൂട്ടാനുള്ള സൗകര്യം, പൊലീസ് സ്റ്റേഷനിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ സേവനം, കളിക്കാനുള്ള സ്ഥലം എന്നിവയുണ്ട്. പുറത്തെയും അകത്തേയും ചുവരുകള്‍ ചിത്രങ്ങൾകൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.
പൊലീസ് സ്റ്റേഷനുകളിൽ നടന്ന ശിശു സൗഹൃദ ഇടങ്ങളുടെ ഉദ്ഘാടന ചടങ്ങുകളിൽ അടൂര്‍ ഡിവൈ. എസ്. പി ആര്‍. ബിനു, ഡി.സി.ആര്‍.ബി ഡിവൈ. എസ്. പി എ. സന്തോഷ്‌കുമാര്‍, സി ബ്രാഞ്ച് ഡിവൈ. എസ്. പി ആര്‍. സുധാകരന്‍പിള്ള, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ. എസ്. പി ആര്‍. പ്രദീപ്കുമാര്‍, പത്തനംതിട്ട ഡിവൈ. എസ്.പി.കെ. സജീവ്, തിരുവല്ല ഡിവൈ. എസ്. പി.ടി. രാജപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ്പിസി പ്രൊജക്റ്റ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍നിന്നുള്ള കേഡറ്റുകളും, ഇന്‍സ്ട്രക്ടര്‍മാരായ അദ്ധ്യാപകരും ഉണ്ടായിരുന്നു.
------------
@ അടൂർ, ഏനാത്ത്, കൂടൽ, പത്തനംതിട്ട, ആറൻമുള, റാന്നി പൊലീസ് സ്റ്റേഷനുകളിലാണ് പദ്ധതി
----------------------
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക, കുട്ടികള്‍ ഇരകളാകുന്ന കേസുകളില്‍ സമയബന്ധിതമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ശിശുസൗഹൃദ ഇടങ്ങൾ രൂപകല്‍പന ചെയ്തത്.
കെ.ജി. സൈമൺ, ജില്ലാ പൊലീസ് ചീഫ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |