കൊച്ചി: വിമാനത്താവളത്തിലെ കടകളിലെ 'കൊള്ള' അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെ നിന്ന് ഒരു ചായ കുടിക്കണമെങ്കിൽ മുമ്പ് 100 രൂപ നൽകണമായിരുന്നു. പലഹാരങ്ങൾക്കാകട്ടെ 200 രൂപയും. വില കേട്ട് ഞെട്ടിയ തൃശ്ശൂർ സ്വദേശിയായ അഡ്വ. ഷാജി കോടൻകണ്ടത്തിലിനാണ് മോദിക്ക് കത്തയച്ചത്.
ഷാജിയിൽ നിന്ന് നൂറ് രൂപയാണ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് ചായയ്ക്ക് ഈടാക്കിയത്. തുടർന്ന് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയക്കുകയായിരുന്നു. കത്ത് കിട്ടിയ ഉടൻ തന്നെ പ്രധാനമന്ത്രി ആവശ്യമായ നടപടികൾ സ്വീകരിച്ചു. വില കുറയ്ക്കുമെന്ന പ്രധാനമന്ത്രിയുടെ അറിയിപ്പും ഷാജിയെ തേടിയെത്തി.
പ്രധാനമന്ത്രിയുടെ നിർദേശനുസരണം ചായയ്ക്ക് ഇനിമുതൽ 15 രൂപം മാത്രം നൽകിയാൽ മതി. കാപ്പിയ്ക്ക് ആകട്ടെ 20 രൂപയും,15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും ഉൾപ്പെടെയുള്ള ചെറുകടികൾ ഉപഭോക്താക്കൾക്ക് നൽകണമെന്നാണ് പ്രധാനമന്ത്രി നൽകിയ നിർദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |