ന്യൂഡൽഹി: തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് പരിശോധിച്ചത് ആറു ലക്ഷത്തിലധികം സാമ്പിളുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,64,949 പരിശോധനകളാണ് നടത്തിയത്. ഇതുവരെ ആകെ പരിശോധിച്ചത് 2,21,49,351 സാമ്പിളുകൾ.
അൺലോക്ക് മൂന്നാംഘട്ടത്തിന്റെ ഭാഗമായി ഹോട്ടലുകളും ജിമ്മുകളും ആഴ്ചച്ചന്തകളും തുറക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഡൽഹി സർക്കാർ ലെഫ്. ഗവർണറെ സമീപിച്ചു.
പ്ലാസ്മാ തെറാപ്പി ചികിത്സ മരണനിരക്ക് കുറയ്ക്കില്ലെന്ന് ഡൽഹി എയിംസിൽ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട് .
മഹാരാഷ്ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുതിപ്പ്. ഇന്നലെ 11514 പുതിയ രോഗികളും 316 മരണവും.
മുംബയ് ധാരാവിയിൽ എട്ട് പുതിയ രോഗികൾ.
തമിഴ്‌നാട്ടിൽ 5684 പേർക്ക് കൂടി കൊവിഡ്. 110 മരണവും.
പഞ്ചാബിൽ പുതിയ രോഗികൾ 1049. മരണം 26.
കർണാടകയിൽ 6805 പുതിയ രോഗികളും 93 മരണവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |