തൃശൂർ: സംസ്ഥാനത്ത് കൊവിഡ് മരണ സംഖ്യയിൽ കുറവെന്ന തൃശൂരിന്റെ ആശ്വാസം നിലയ്ക്കുന്നു. രണ്ടാഴ്ചയായി ജില്ലയിൽ മരണ സംഖ്യ കൂടുകയാണ്. ആശങ്ക തള്ളിക്കളയാനാകില്ലെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന. ആഗസ്റ്റിൽ മാത്രം ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത് ഒമ്പത് പേരാണ്. മരിച്ചവരെല്ലാം തന്നെ മറ്റ് രോഗങ്ങളുള്ളവർ. ഇവരുടെ ആദ്യഘട്ട പരിശോധനാ ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്.
വടക്കാഞ്ചേരിയിൽ രണ്ട് പേരും പട്ടിക്കാട് ഒരാളുമാണ് മരിച്ചത്. 19 പേർ മരിച്ചെങ്കിലും ഔദ്യോഗിക കണക്കിൽ നിലവിൽ 14 പേരാണുള്ളത്. മൂന്നുപേരെ സംസ്ഥാന ആരോഗ്യ വകുപ്പ് കൊവിഡ് മരണത്തിൽ നിന്നും ഒഴിവാക്കി. ബാക്കി രണ്ടുപേരെ ഇതര കാര്യങ്ങൾ കൂടി വിശദമായി പഠിച്ചതിന് ശേഷമേ പട്ടികയിൽ ഉൾപ്പെടുത്തൂ. ജില്ലയിൽ രോഗ വ്യാപനം കൂടുമെന്ന മുന്നറിയിപ്പ് ശരിവയ്ക്കുന്നതാണ് അടുത്ത ദിവസങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. സെപ്തംബറിൽ രോഗം വർദ്ധിക്കുമെന്ന ആരോഗ്യമന്ത്രിയുടെ വാക്കുകളെ ശരിവയ്ക്കുന്ന തരത്തിലാണ് ജില്ലയിലെ രോഗബാധ.
അലസത ഉണ്ടായാൽ വലിയ ദുരന്തം
ഹൃദയത്തിന്റേത് അടക്കമുള്ളവയുടെയും ആന്തരീകാവയവങ്ങൾക്കും കൊവിഡ് പ്രശ്‌നം സൃഷ്ടിക്കും.ആരോഗ്യമുള്ള ശരീരത്തിൽ കൊവിഡ് ബാധിച്ചാലും അറിയില്ല. എന്നാൽ വീട്ടിലുള്ള പ്രായമായവർക്കും കുട്ടികൾക്കും ദുർബലർക്കും ആരോഗ്യമുള്ളവരിലൂടെ പകരാനുള്ള സാദ്ധ്യത ഏറെയാണ്. അതിനാൽ അനാവശ്യമായി പുറത്തുപോകാതിരിക്കുക, ജോലിക്ക് അടക്കം പുറത്തുപോകുന്നവർ കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കുക, തിരിച്ചെത്തുമ്പോ കുളിച്ചതിന് ശേഷം മാത്രം വീട്ടിൽ പ്രവേശിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണം.
രോഗബാധിതർ കരുതലെടുക്കണം
രോഗബാധിതർ കൂടുതൽ കരുതലെടുക്കണം. കൊളസ്‌ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങളുള്ളവരും കിഡ്‌നി, കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരും കരുതിയിരിക്കണം.
മരണക്കണക്ക്
ജനുവരി മുതൽ ആഗസ്റ്റ് 12വരെ- 9 മരണം
തുടർന്നുള്ള 17 ദിവസങ്ങൾക്കിടെ- 9 മരണം
ഇന്നലെ മരിച്ചത് - 1
തിരുവോണനാളിൽ നാളിൽ മാത്രം- 3
മരിച്ച 19 പേരിൽ നാലുപേർ യുവാക്കൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |