ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ
വരുംദിവസങ്ങളിൽ വൻ വർദ്ധനയുണ്ടാകുമെന്ന്
ആരോഗ്യവകുപ്പ്
പത്തനംതിട്ട: ഞായറാഴ്ചയിലെ കൊവിഡ് പരിശാേധന ഫലങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് രോഗികൾ പത്തനംതിട്ടയിലായിരുന്നു,16. ഇൗ കണക്കിൽ ആശ്വാസം കൊള്ളേണ്ട. രോഗികൾ കുറഞ്ഞതല്ല, പരിശോധനയുടെ എണ്ണം കുറഞ്ഞതിനാലാണ് പത്തനംതിട്ട ഏറ്റവും പിന്നിലായത്. ഇന്നലെ രോഗികളുടെ എണ്ണം 146 ആയി ഉയർന്നു.
ലാബുകളിലെ ക്ലീനിംഗിനും അറ്റകുറ്റപ്പണികൾക്കു വേണ്ടി ഞായറാഴ്ചകളിൽ കുറച്ച് പരിശോധനകൾ മാത്രമാണ് നടത്തുന്നത്. വരും ദിവസങ്ങളിൽ ജില്ലയിലെ രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ആരോഗ്യവകുപ്പ് കരുതുന്നു. ഒരു ദിവസം 300 രോഗികളിലേറെയുണ്ടായേക്കാം. ഇൗ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഗ്രാമപ്രദേശങ്ങളിലെ കൊവിഡ് കെയർ സെന്ററുകൾ രോഗികളെ പ്രവേശിപ്പിക്കാൻ സജ്ജമാകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇൗ മാസം അവസാനത്തോടെ കൊവിഡ് വ്യാപനം രൂക്ഷമാകും.
സർക്കാർ ജീവനക്കാർക്കിടയിലും കൊവിഡ് പടരുന്നതിന്റെ സൂചനകൾ ലഭിച്ചു തുടങ്ങി. അടൂരിൽ സർവേ ഒാഫീസിലും കോടതികളിലും ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കമുള്ള സർക്കാർ ഒാഫീസുകളിലെ ജീവനക്കാർ ജാഗ്രത പാലിക്കണം. സർക്കാർ ഒാഫീസുകൾ മുഴുവൻ ജീവനക്കാരുടെയും ഹാജരിൽ അടുത്ത ദിവസങ്ങളിൽ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. ഇപ്പോൾ 50 ശതമാനം ഹാജരിലാണ് പ്രവർത്തിക്കുന്നത്.
ഒാണത്തിരക്കിനെ തുടർന്ന് കൂടുതൽ കൊവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായത് അടൂരിലും കോഴഞ്ചേരിയിലുമാണെന്ന് ആരോഗ്യവകുപ്പ്. രണ്ട് നഗരങ്ങളിലെയും മാർക്കറ്റുകളിൽ നിന്നാണ് കൊവിഡ് വ്യാപനമുണ്ടായത്. അടൂർ, കോഴഞ്ചേരി താലൂക്കുകളിൽ പൊതുമാർക്കറ്റുകൾ പ്രവർത്തിക്കുന്നതിന് നിയന്ത്രണമുണ്ട്.
ഇന്നലെ 146 പേർക്ക് കൊവിഡ്
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 146 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
147 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 13 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 102 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
നിന്നും രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 4952 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ 3264 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.
ഇന്നലെ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിതരായ 35 പേർ മരിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 3968 ആണ്.ജില്ലക്കാരായ 949 പേർ ചികിത്സയിലാണ്.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട : കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാർഡ് 10, വാർഡ് 11 (ഉത്താനത്ത്പ്പടി മുതൽ ഉണ്ണിമുക്ക് വരെ), വാർഡ് 12 (ആഞ്ഞിലിത്താനം ഭാഗം), കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 1 (മേലൂർപ്പടികൊച്ചരപ്പ്, പള്ളിത്താഴെ ഭാഗംകൊച്ചരപ്പ്) വാർഡ് 2 (വാവരുമുക്ക്‌ചെറുകോൽ പതാൻ, ശാസ്താംകോയിക്കൽ ജംഗ്ഷൻപെരു മ്പാറ ജംഗ്ഷൻ), വാർഡ് 3 (ശാസ്താംകോയിക്കൽ ജംഗ്ഷൻവായപ്പൂർ ബസ് സ്റ്റാൻഡ്) എന്നീ സ്ഥലങ്ങളിൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |