ബി.ജെ.പിയെ 2014ലും 2019ലും വൻ ഭൂരിപക്ഷത്തിൽ കേന്ദ്ര ഭരണത്തിലെത്തിച്ച നരേന്ദ്ര മോദി പാർട്ടിക്കിന്ന് മഹാമേരുവാണ്. ബി.ജെ.പി എന്നാൽ മോദി എന്നു പറയാം. ഭരണതന്ത്രജ്ഞതയും രാഷ്‌ട്രീയ നിലപാടുകളും വാക്‌ചാതുരിയും വേഷമടക്കം സവിശേഷ ശൈലികളും വഴി ജന മനസിൽ ഇടം. കേന്ദ്ര ഭരണം നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ്. പാർട്ടി എം.പിമാർക്ക് ഹെഡ്മാസ്റ്റർ. എതിരാളികളുടെ കൂരമ്പുകളെ ഓർത്തുവച്ച് സന്ദർഭം പോലെ തിരിച്ചടിക്കാൻ മിടുക്ക്.
ഗുജറാത്തും മോദിയും
ഗുജറാത്ത് രാഷ്‌ട്രീയത്തെ മോദിക്കു മുമ്പും ശേഷവും എന്നു വ്യക്തമായി വേർതിരിക്കാം. കേശു ഭായ് പട്ടേലിനെ മാറ്റി 2001ൽ രംഗപ്രവേശം ചെയ്‌ത് 2014ൽ ഡൽഹിയിലേക്ക് പോകുന്നതുവരെ ഗുജറാത്തിന്റെ വിധാവും ദാതാവും.1000ത്തിലേറെ പേർ മരണമടഞ്ഞ 2002ലെ ഗുജറാത്ത് കലാപം രാഷ്‌ട്രീയ ജീവിതത്തിലെ കറുത്ത അദ്ധ്യായം. ആരോപണങ്ങൾ അതിജീവിച്ച്, 182 സീറ്റുള്ള അസംബ്‌ളിയിൽ 127 സീറ്റു നേടി തിരിച്ചുവന്നു. നാലുതവണ തുടർച്ചയായി മുഖ്യമന്ത്രി. ഡൽഹിവരെയുള്ള യാത്രയിലും വലം കൈയായി അമിത് ഷാ.
പ്രതിസന്ധികൾ, നേട്ടങ്ങൾ
ഗുജറാത്തിൽ 2012ലെ തുടർച്ചയായ നാലാം വിജത്തോടെ പാർട്ടിയിൽ അതിശക്തനായി മാറിയതോടെ ദേശീയ തലത്തിലേക്ക്. 2014 മേയിൽ 282 സീറ്റുമായി ബി.ജെ.പിയെ കേന്ദ്രത്തിൽ അധികാരത്തിലേറ്റി
2016ലെ നോട്ട് നിരോധനം കൈ പൊള്ളിച്ചു. റാഫേൽ ഇടപാടിലെ അഴിമതി ആരോപണവും സാമ്പത്തി വളർച്ചയിലെ ഇടിവും ഉയർത്തി പ്രതിപക്ഷം ആക്രമിച്ച 2019ലെ തിരഞ്ഞെടുപ്പിൽ വിലയിരുത്തലുകൾ നിഷ്ഭ്രമമാക്കി ബി.ജെ.പി നേടിയത് 303 സീറ്റ്
ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യമായ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചു. 370-ാം വകുപ്പ് റദ്ദാക്കിയും കേന്ദ്രഭരണ പ്രദേശമാക്കിയും ജമ്മുകാശ്‌മീരിന് പുതുയുഗമൊരുക്കി. മുത്തലാഖ് നിരോധിച്ച നിയമം, ജി.എസ്.ടി നിയമങ്ങൾ നാഴികക്കല്ലായി
ഒരിക്കൽ പ്രവേശന വിലക്കേർപ്പെടുത്തിയ യു.എസ് ഏറ്റവും ആദരിക്കുന്ന നേതാവ്. ഫ്രാൻസ്, യു.കെ അടക്കം പാശ്‌ചാത്യ രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും അംഗീകരിച്ച നേതൃത്വം. വിദേശബന്ധങ്ങളിൽ ഇതുവരെയില്ലാത്ത ഊഷ്‌മളത
അതിർത്തിയിൽ ചൈനയോട് ആക്രമണാത്മക നിലപാട്. പാംഗോംഗിൽ ചൈനയ്‌ക്കെതിരെ ഇന്ത്യൻ സേനയുടെ ആധിപത്യം ലോക ശ്രദ്ധയിൽ. പാകിസ്ഥാന്റെ ഭീകരവാദത്തിനെതിരെ സർജിക്കൽ ആക്രമണത്തിലൂടെ ശക്തമായ മുന്നറിയിപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |