ബീജിംഗ്: ചൈനയിലെ ഖനിയിൽ വിഷവാതകം ശ്വസിച്ച് 16 ജീവനക്കാർ മരിച്ചു. ഇന്നലെയാണ് സംഭവം.തെക്കു പടിഞ്ഞാറൻ ചൈനയിലെ ക്വിജിംഗിലുള്ള ഖനിയിലാണ് കാർബൺ മോണോക്സൈഡ് ശ്വസിച്ച് ജീവനക്കാർ മരിച്ചത്. മൊത്തം 17 പേരാണ് ഖനിയിലുണ്ടായിരുന്നത്. ഗുരുതരാവസ്ഥയിലായ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഖനിയ്ക്ക് സമീപത്തായി നടന്ന അഗ്നിബാധയെ തുടർന്നാണ് കാർബൺ മോണോക്സൈഡ് ഖനിയ്ക്കുള്ളിൽ എത്തിയതെന്നാണ് വാർത്താ ഏജൻസികൾ പുറത്തുവിടുന്ന വിവരം. എന്നാൽ, കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയാറായിട്ടില്ല. സംഭവത്തെക്കുറിച്ച് ചോംഗിംഗ് മുൻസിപ്പൽ കമ്മിറ്റിയും ക്വിജിംഗ് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |