വാഷിംഗ്ടൺ: ലോകത്ത് 250 പേരിൽ ഒരാൾക്ക് കൊവിഡ് ബാധയുണ്ടെന്ന് റിപ്പോർട്ട്. വേൾഡ് വൈഡ് പാൻഡമിക് ഡാറ്റ അനുസരിച്ചുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലോകത്തിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം മൂന്നുകോടി കടന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം 2020 സെപ്തംബർ വരെ 780 കോടി ആണ് ലോകത്തെ മൊത്തം ജനസംഖ്യ. ഇതോടെ ലോകത്തിലെ 250പേരിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നത് യു.എസിലാണ്. അവിടെ 7,032,524 രോഗികളും 2,03,657 മരണങ്ങളും ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.
മരണം പത്തുലക്ഷം
കൊവിഡ് വ്യാപനം ആശങ്കാവഹമായി തുടരുന്നതിനിടെ ലോകത്ത് മരണം പത്ത് ലക്ഷം കവിഞ്ഞു. വേൾഡ് ഒ മീറ്ററിന്റെ കണക്ക് പ്രകാരം ഇന്നലെ വൈകിട്ട് വരെ 1,002,974 മരണം റിപ്പോർട്ട് ചെയ്തു. ലോകത്താകെ 33,342,491 രോഗികളാണുള്ളത്. 24,655,268 പേർ രോഗവിമുക്തരായി.അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |