തിരുവമ്പാടി: തിരുവമ്പാടിയിൽ മെഡികെയർ ലബോറട്ടറിയിലെ ടെക്‌നിഷ്യനെ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ആക്രമിച്ചു പരിക്കേല്പിച്ചതിൽ കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നിഷ്യൻസ് അസോസിയേഷൻ മുക്കം ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. സക്കീർ ഹുസൈൻ, ഗിരീഷ് ,സിജി, ഭാനുമതി എന്നിവർ സംസാരിച്ചു.
ലബോറട്ടറി ജീവനക്കാരിയെ കഴുത്തിൽ ഷാൾ മുറുക്കി പരിക്കേല്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ്, ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ, ഗഫൂർ എന്നിവർ സംസാരിച്ചു.