എഫ്.സി ഗോവയെ നേരിടാൻ മുംബയ് സിറ്റി
മഡ്ഗാവ് : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ ആദ്യ സെമിഫൈനലിന്റെ ആദ്യ പാദ മത്സരം ഇന്ന് നടക്കുന്നു. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ മുംബയ് സിറ്റിയും മൂന്നാം സ്ഥാനക്കാരായ എഫ്.സി ഗോവയും തമ്മിലാണ് ആദ്യ സെമിഫൈനൽ. തിങ്കളാഴ്ചയാണ് രണ്ടാം പാദ സെമിഫൈനൽ. നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡും മോഹൻ ബഗാനും തമ്മിലാണ് രണ്ടാം സെമിഫൈനലിന്റെ ആദ്യപാദം.
1. ലീഗ് റൗണ്ടിൽ 20 മത്സരങ്ങളിൽ നിന്ന് 40 പോയിന്റ് നേടിയാണ് മുംബയ് സിറ്റി ഒന്നാമതെത്തിയത്.
2.അവസാന മത്സരത്തിൽ മോഹൻ ബഗാനെ തോൽപ്പിച്ചാണ് മുംബയ് ഒന്നാം സ്ഥാനക്കാർക്കുള്ള ഷീൽഡ് നേടിയത്.
3. അവസാന മത്സരത്തിൽ ഗോവ ഹൈദരാബാദിനെ തോൽപ്പിച്ചാണ് സെമിയിലേക്ക് എത്തിയത്.
4.പ്രാഥമികറൗണ്ടിൽ ഏഴ് മത്സരങ്ങളിൽ മാത്രമാണ് ഗോവ ജയിച്ചത്.
5. ഈ സീസണിൽ രണ്ട് തവണ മുംബയ് സിറ്റിയും ഗോവയും ഏറ്റുമുട്ടി. ആദ്യ തവണ 1-0ത്തിന് മുംബയ് ജയിച്ചു. രണ്ടാം മത്സരം 3-3ന് സമനിലയിൽ പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |