കൊച്ചി : പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്ട്‌വെയർ ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ മലപ്പുറം ജില്ലയിലെ പന്തല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
സംസ്ഥാനത്തെ 1611 പ്രാഥമിക സഹകരണ സംഘങ്ങളും സ്വന്തം സോഫ്ട്‌വെയറുകളാണ് ഉപയോഗിക്കുന്നത്. ഇവയൊഴിവാക്കി മൾട്ടി നാഷണൽ കമ്പനി തയാറാക്കിയ സോഫ്ട്‌വെയർ ഉപയോഗിക്കാനാണ് സർക്കാർ നിർദ്ദേശിക്കുന്നത്. ഇതു മറ്റൊരു സ്‌പ്രിൻക്ളർ ഇടപാടാകുമെന്നും
സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക സഹകരണ സംഘങ്ങളുടെയും വിവരങ്ങൾ മൾട്ടി നാഷണൽ കമ്പനിക്ക് കൈമാറേണ്ടി വരുമെന്നും ഹർജിക്കാർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |