പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 246 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ വിദേശത്ത് നിന്നും വന്നതും, 17 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 224 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 61,839 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 55,833 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതയായ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു.
അരുവാപ്പുലം സ്വദേശിനി (52) ആണ് കോട്ടയം മെഡിക്കൽ കോളജ്
ആശുപത്രിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരിച്ചത്. ജില്ലക്കാരായ 1706 പേർ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |