SignIn
Kerala Kaumudi Online
Saturday, 27 April 2024 12.37 AM IST

ശബരിമല വിഷയത്തിൽ കടകംപള്ളി മാപ്പു പറയേണ്ടതില്ലായിരുന്നു, കോടതി പറഞ്ഞകാര്യമാണ് സർക്കാർ നടപ്പാക്കിയതെന്ന് ദേവസ്വം മന്ത്രി

kadakampalli-kradhakrishn

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് സമയത്ത് കടകംപള്ളി സുരേന്ദ്രൻ നടത്തിയ ക്ഷമാപണത്തെ തള്ളി പുതിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണൻ. കടകംപള്ളി ഖേദം പ്രകടിപ്പിക്കേണ്ട ഒരുകാര്യവുമില്ലായിരുന്നെന്നും, പരമോന്നത നീതിപീഠം പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുക മാത്രമേ സർക്കാർ ചെയ‌്തിട്ടുള്ളുവെന്നും മന്ത്രി പറഞ്ഞു. അതല്ലായിരുന്നുവെങ്കിൽ ഭരണഘടനാ വിരുദ്ധമായേനെയെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദങ്ങളിൽ തനിക്ക് താൽപര്യമില്ലെന്നും പകരം സംവദങ്ങളാകാമെന്ന് കെ രാധാകൃഷ്‌ണൻ പറഞ്ഞു. തെറ്റുപറ്റിയാൽ തിരുത്താൻ തയ്യാറാണ്. വികാരങ്ങളെ മുതലെടുക്കാൻ അനുവദിക്കില്ലെന്നും കൗമുദി ടിവിയ‌്ക്ക് നൽകിയ അഭിമുഖത്തിൽ ദേവസ്വം മന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEVASWOM MINISTER, RADHAKRISHNAN, SABARIMALA, KADAKAMPALLI SURENDRAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.