ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എൺപത്തിയാറ് ലക്ഷം കടന്നു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ 38.66 ലക്ഷം പേരാണ് മരിച്ചത്. ഒരു കോടി പതിനാറ് ലക്ഷം പേർ മാത്രമേ നിലവിൽ ചികിത്സയിലുള്ളൂ.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ ഇതുവരെ മൂന്ന് കോടി നാൽപത്തി മൂന്ന് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6.16 ലക്ഷം പേർ മരിച്ചു. ഇന്ത്യയിൽ രണ്ട് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രോഗബാധിതരുണ്ട്. 3.85 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ബ്രസീലിൽ ഒരു കോടി എഴുപത്തിയെട്ട് ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 4.98 ലക്ഷം പേർ മരിച്ചു.ഫ്രാൻസ്(57 ലക്ഷം രോഗബാധിതർ), തുർക്കി( 53 ലക്ഷം രോഗബാധിതർ),റഷ്യ(52 ലക്ഷം രോഗബാധിതർ) എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 29 രാജ്യങ്ങളിൽ ലാംഡ എന്നൊരു പുതിയ കൊവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പെറുവിലാണ് ഈ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |