SignIn
Kerala Kaumudi Online
Friday, 26 April 2024 11.49 AM IST

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ പി.എസ് .സിക്കാവില്ല : ചെയർമാൻ

zakir

തിരുവനന്തപുരം: ചട്ടങ്ങളനുസരിച്ചു മാത്രമേ പി.എസ് .സിക്ക് പ്രവർത്തിക്കാനാകൂവെന്നും, നടപടിക്രമങ്ങളുടെ ഭാഗമായി നിശ്ചയിച്ചിട്ടുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും ചെയർമാൻ എം.കെ.സക്കീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മൂന്ന് വർഷമായാൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിയും. ഏറ്റവുമധികം നിയമനം നടന്ന കാലയളവിലുള്ള ലിസ്റ്റ് വീണ്ടും നീട്ടുന്നത് മറ്റു ഉദ്യോഗാർത്ഥികളോടുള്ള അനീതിയാകും.മുപ്പത് ലക്ഷം പേർ പി.എസ്.സിയിൽ അപേക്ഷ നൽകി പുറത്ത് കാത്തിരിക്കുന്നു. പി.എസ്.സിയെ ആശ്രയിക്കുന്ന അവരെ തള്ളിക്കളയാനാകില്ല.യൂണിഫോം, പൊലീസ് റാങ്ക് ലിസ്റ്റുകൾ കാലാവധി ഒരു വർഷം മാത്രമാണ്. ഇതിന് മൂന്നു വർഷം വരെ കാലാവധി നീട്ടാനാവില്ല . ഈ നിയമാമാണ് പൊലീസിലുള്ളത്. അതിനാലാണ് പൊലീസ് റാങ്ക് പട്ടിക കാലാവധി ഒരുവർഷമായി ചുരുങ്ങിയത് .
അദ്ധ്യാപകർ, എൽ.ഡി ക്ലാർക്ക് തുടങ്ങിയ തസ്തികകൾ ഉൾപ്പെടുന്ന ജനറൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ഒരു വർഷമാണ്. മറ്റൊരു റാങ്ക് പട്ടികയില്ലെങ്കിലേ ഈ റാങ്ക് പട്ടിക മൂന്നുവർഷത്തേക്കേ നീട്ടാനാകൂ . ഒരു വർഷം കഴിഞ്ഞാൽ പി.എസ്.സിക്ക് അടുത്ത ദിവസം മുതൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാം. എന്നാൽ കാലങ്ങളായി പി.എസ്.സി ജനറൽ വിഭാഗത്തിന് മൂന്നുവർഷത്തിന്റെ അധിക ആനുകൂല്യം നൽകുന്നുണ്ട്.

കൊവിഡിനിടയിലും 28-30 ലക്ഷം ഉദ്യോഗാർത്ഥികളെയാണ് പി.എസ്.സി പരീക്ഷക്കിരുത്തിയത്. 2020 മാർച്ച് മുതൽ 2021 ജൂലൈ വരെ 30,000 പേർക്കാണ് അഡ്വൈസ് നൽകിയതെന്നും ചെയർമാൻ പറഞ്ഞു.

എൽ.ഡി.സി - 11835 പേർക്ക്

നിയമനം: ലാസ്റ്റ് ഗ്രേഡിൽ 8071

എൽ.ഡി.സി റാങ്ക് ലിസ്റ്റിൽപ്പെട്ട 35631 ഉദ്യോഗാർത്ഥികളിൽ ജൂലായ് 30 വരെ 10434 (29.28%) പേർക്ക് നിയമനശുപാർശ നൽകി . ഇനി 1401 ഒഴിവുകൾ അവശേഷിക്കുന്നുണ്ട് . 2012 ൽ പുറത്തിറങ്ങിയ റാങ്ക് ലിസ്റ്റിൽ 56807 ഉദ്യോഗാർത്ഥികളിൽ നിന്ന് 11830 ഉദ്യോഗാർത്ഥികളെയാണ് നിയമിച്ചത്.(20.82%).
2015 ൽ പുറത്തിറങ്ങിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 48687 ഉദ്യോഗാർത്ഥികളിൽ നിന്ന് 11452 പേരെയും നിയമിച്ചിരുന്നു. (23.52%).

₹ എൽ.ജി.എസ്. റാങ്ക് പട്ടികയിൽ നിന്നും 7090 നിയമന ശുപാർശ നൽകി . ആകെ 855 എൻ.ജെ.ഡി. ഒഴിവുകളിലും നിയമനം നൽകി . 981 ഒഴിവുകൾ അവശേഷിക്കുന്നുണ്ട്.

കാലാവധി അവസാനിക്കുന്നവ
(തസ്‌തിക -അഡ്‌വൈസ്ഡ് - അഡ്വൈസ് ചെയ്ത വേക്കൻസി - ആകെ)
ഡ്രൈവർ -881 - 215 -1096
അസിസ്റ്റന്റ് സെയിൽമാൻ -2537 -225 - 2762
സ്റ്റാഫ് നഴ്സ് -2138 - 385 -2523

എൽ.ജി.എസ് , എൽ.ഡി.സി മെയിൻ പരീക്ഷ ഒക്ടോബറിൽ . പ്രാഥമിക പരീക്ഷയുടെ 56 ലക്ഷം പേപ്പറുകളുടെ മൂല്യനിർണ്ണയം നടന്നു. എൽ.പി, യു.പി അദ്ധ്യാപകരുടെ റാങ്ക് ലിസ്റ്റ് ഒന്നര മാസങ്ങൾക്കുള്ളിൽ .

സർട്ടിഫിക്കറ്റ് പരിശോധനയിലെ കാലതാമസം ഒഴിവാക്കാൻ ഉദ്യോഗാർത്ഥി അധികാരപ്പെടുത്തിയ വ്യക്തിക്ക് സർട്ടിഫിക്കറ്റുകളുമായി ഹാജരാകാം. അപേക്ഷ ഉദ്യോഗാർത്ഥി പ്രൊഫൈലിൽ നൽകണം. സംശയങ്ങൾക്ക് ഓൺലൈനിൽ മറുപടി നൽകാം.അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.