അടിമാലി: മാങ്കുളത്ത് റിസോർട്ട് ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പച്ചാളം ചെറുപുന്നത്തിൽ അഡ്വ. ബാസ്റ്റിൻ ജെയ്സൺ ലീയീസി (62) നെയാണ് വിരിപാറ വൈൽഡ് എലിഫന്റ് റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 1997ൽ മാങ്കുളം വിരിപാറയിൽ ഭൂമി വാങ്ങുകയും 2006ൽ റിസോർട്ട് നിർമ്മിക്കുകയുമായിരുന്നു. ഇതോടൊപ്പം ഫാം ഹൗസും ഉണ്ട്. വല്ലപ്പോഴും ഇവിടെ വന്നുപോവുക പതിവായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. മൂന്നാർ പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്കു മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |